ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഏറ്റവും പുതിയതായി സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താൻ കേസ് കൊട്. കുഞ്ചാക്കോ ബോബൻ നായകനായി കഴിഞ്ഞ മാസം റിലീസ് ചെയ്ത ഈ ചിത്രം സൂപ്പർ വിജയമാണ് നേടിയത്. മുപ്പത് കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം അമ്പത് കോടിക്ക് മുകളിൽ ബിസിനസ്സും നടത്തി. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഈ ചിത്രത്തിന് ശേഷം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ ഒരു ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന് വാർത്തകൾ വന്നിരുന്നു. ഏതായാലും അദ്ദേഹം തിരക്കഥ രചിക്കുന്ന ഒരു പുതിയ ചിത്രം ഇപ്പോൾ ഒരുങ്ങുകയാണ്. അതിലേക്കു അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം ഏറെ ശ്രദ്ധ നേടിയിരുന്നു.
വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം എന്ന ടാഗ് ലൈനോടെയാണ് കാസ്റ്റിംഗ് കോളിന്റെ പോസ്റ്റര്‍ പുറത്ത് വന്നത്. മുന്‍പ് അഭിനയിച്ചിട്ടല്ലാത്തവര്‍ക്ക് മുന്‍ഗണനയെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, അർജുൻ അശോകൻ തുടങ്ങിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നതെന്നാണ് സൂചന. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത്ത് വിനായക നിർമ്മിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷൻ, ഇതിന് ക്യാമറ ചലിപ്പിക്കാൻ പോകുന്നത് ഷെഹ്നാദ് ജലാൽ എന്നിവരാണ്. ശ്രീജിത്ത് ശ്രനീവാസനാണ് ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവഹിക്കുക. ഇതിൽ അഭിനയിക്കാൻ താല്‍പ്പര്യമുള്ളവര്‍ ഒരു ഫോട്ടോയും വീഡിയോയും അയക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.