പതിമൂന്നു വർഷം മുൻപ് മലയാളത്തിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമാണ് ചട്ടമ്പിനാട്. ബെന്നി പി നായരമ്പലം രചിച്ചു ഷാഫി സംവിധാനം ചെയ്ത ഈ ചിത്രം വിജയം നേടിയ ചിത്രമാണ്. എന്നാൽ ചിത്രത്തേക്കാൾ വലിയ ട്രെൻഡ് ആണ് ഈ ചിത്രത്തിലെ ഹാസ്യ കഥാപാത്രമായ ദശമൂലം ദാമു സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയത്. സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഈ കോമഡി ചട്ടമ്പി കഥാപാത്രം പ്രേക്ഷകർക്കിടയിൽ തരംഗമായി മാറി. ഇന്നും ദശമൂലം ദാമു സോഷ്യൽ മീഡിയയിലെ ട്രോളന്മാരുടെ ഇഷ്ട കഥാപാത്രം ആണ്. ട്ടേറെ ഗംഭീര ട്രോളുകൾ ദശമൂലം ദാമുവിനെ ഉപയോഗിച്ച് ട്രോളന്മാർ ഉണ്ടാക്കിയതോടെ മലയാള സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ഹാസ്യ കഥാപാത്രങ്ങളിൽ ഒന്നായി ദശമൂലം ദാമു മാറി. അതിനു ശേഷം ഈ കഥാപാത്രത്തെ നായകനാക്കി ഒരു ചിത്രം ഒരുങ്ങുകയാണ് എന്ന വാർത്ത രചയിതാവ് ബെന്നി പി നായരമ്പലവും സംവിധായകൻ ഷാഫിയും പുറത്തു വിട്ടിരുന്നു.
എന്നാൽ ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത പുതിയ റിപ്പോർട്ടുകൾ പറയുന്നത്, ദശമൂലം ദാമു നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രം ഒരുക്കി ശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണെന്നാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം നിവിൻ പോളി നായകനായ കനകം കാമിനി കലഹം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ, ഇപ്പോൾ ചെയ്യുന്നത് കുഞ്ചാക്കോ ബോബൻ നായകനായ എന്ന താൻ കേസ് കൊട് എന്ന ചിത്രമാണ്. ഈ ചിത്രം തീർന്നാൽ ഉടൻ തന്നെ ദശമൂലം ദാമു കേന്ദ്ര കഥാപാത്രമായുള്ള ചിത്രത്തിന്റെ ജോലികൾ തുടങ്ങും എന്നാണ് സൂചന. ഇത് കൂടാതെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ 2 എന്ന ചിത്രം ടോവിനോ തോമസിനെ വെച്ചും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വരുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.