മലയാള സിനിമയിൽ പീരീഡ് ചിത്രങ്ങൾ എന്നും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥയും, പഴശ്ശി രാജയും കായംകുളം കൊച്ചുണ്ണിയും മരക്കാർ അറബിക്കടലിന്റെ സിംഹവുമെല്ലാം അങ്ങനെ പ്രേക്ഷകർ സ്വീകരിച്ച ചിത്രങ്ങളാണ്. ഇത് കൂടാതെയും പഴയ കാലഘട്ടത്തിലെ കഥകൾ പറയുന്ന ചിത്രങ്ങൾ മലയാളത്തിൽ സംഭവിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. 1921, കാലാപാനി എന്നിവയെല്ലാം അതിനു ഉദാഹരണങ്ങൾ ആണ്. ഇപ്പോൾ വിനയൻ ഒരുക്കുന്ന പത്തൊൻപതാം നൂറ്റാണ്ടു എന്ന ചിത്രവും അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. പുതിയതായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു പീരിയോഡിക് ചിത്രം കൂടി മലയാളത്തിൽ ഒരുങ്ങാൻ പോവുകയാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രതീഷ് ബാലകൃഷ്ണൻ ആണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്.
ചിത്രത്തിന്റെ താരനിരയെ കുറിച്ചോ മറ്റു അണിയറ പ്രവർത്തകരെ കുറിച്ചോ ഉള്ള വിവരങ്ങൾ നമ്മുക്ക് ലഭ്യമല്ല. ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണൻ ഒരുക്കിയത് നിവിൻ പോളി നായകനായ കനകം കാമിനി കലഹം എന്ന കോമഡി ചിത്രമാണ്. ഒറ്റിറ്റി റിലീസ് ആയാണ് ഈ ചിത്രം എത്തിയത്. ഇത് കൂടാതെ കുഞ്ചാക്കോ ബോബനെ നായകനാക്കി എന്നാ താൻ കേസ് കൊട് എന്നൊരു ചിത്രവും രതീഷ് ബാലകൃഷ്ണൻ ഒരുക്കുന്നുണ്ട്. അദ്ദേഹം ഒരുക്കാൻ പോകുന്ന വമ്പൻ ചിത്രം മഹാഭാരതത്തിലെ നള- ദമയന്തി പ്രണയകഥയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിലും ഹിന്ദിയിലും ആയി ഒരുക്കാൻ പോകുന്ന ഈ ചിത്രം, നളചരിതം ദമയന്തിയുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രം ആവുമെന്നാണ് സൂചന.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.