[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൗത്ത് ഇന്ത്യന്‍ ഗാനങ്ങളെക്കാള്‍ മികച്ചത് ബോളിവുഡ് ഗാനങ്ങള്‍; രശ്മികയുടെ വാക്കുകളെ പൊങ്കാലയിട്ട് ട്രോളന്മാര്‍

തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം മിഷന്‍ മജ്നു ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് ഒരുങ്ങി നില്‍ക്കുകയാണ് അതിനിടെയാണ് നടി വീണ്ടും ട്രോളന്മാരുടെ കയ്യില്‍ പെട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ശാന്തനു ബാഗ്ചി സംവിധാനം ചെയ്ത ചിത്രമാണ് മിഷന്‍ മജ്നു. പല തവണ മാറ്റിവെച്ച ചിത്രത്തിന്‍റെ റിലീസ് ഇപ്പോള്‍ 2023 ജനുവരി 19ന് ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക.

ചിത്രത്തിന്‍റെ പ്രമോഷന്‍ തിരിക്കലാണ് താരങ്ങള്‍ ഇപ്പോള്‍. അതിനിടെ ചിത്രത്തിന്‍റെ ഗാനം റിലീസ് ചെയ്യുന്ന ചടങ്ങിനിടെ രശ്മിക പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങളെക്കാള്‍ കൂടുതല്‍ റോമാന്‍റിക് ബോളിവുഡ് ഗാനങ്ങളാണെന്ന താരത്തിന്‍റെ പരാമര്‍ശമാണ് സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

ദക്ഷണേന്ത്യയില്‍ നല്ല റോമാന്‍റിക് ഗാനങ്ങളില്ലെന്ന് രശ്മിക പറയുമ്പോള്‍ അത് അവരുടെ വിഡ്ഢിത്തിമാണ് ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്നതെന്നാണ് ഒരാള്‍ നടിയുടെ ട്വിറ്റര്‍ പേജില്‍ ഇട്ടിരിക്കുന്ന കമന്‍റ്. എ. ആര്‍ റെഹ്മാന്‍, ഇളയരാജ ഗാനങ്ങള്‍ നിങ്ങള്‍ക്കറിയില്ലേ… മാസും ഐറ്റവും തെലുങ്ക് ഗാനങ്ങളാണെന്ന് തെളിച്ച് പറയണം. ബോളിവുഡിലും ഐറ്റം ഗാനങ്ങളുണ്ട്. അതില്‍ കൂടുതല്‍ വികൃതവുമാണെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. എന്തായാലും നടിയും ട്വിറ്റര്‍ പേജില്‍ ദക്ഷേന്ത്യന്‍ സിനിമപ്രേമികളും
ട്രോളന്മാരും പൊങ്കാലയിടുകയാണ്.

നേരത്തെ ഒരു പ്രമുഖ കന്നഡ സിനിമാ നിർമ്മാണ ബാനറിനെ കുറിച്ച് രശ്മിക നടത്തിയ പരാമർശത്തിന് നടിയെ വിലക്കിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍ പിന്നീട് താരം അത് നിഷേധിച്ചു.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.