കിരിക് പാർട്ടി എന്ന കന്നട ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ ഏറെ പ്രശസ്തയായ നടിയാണ് രശ്മിക മന്ദന. വിജയ് ദേവരക്കൊണ്ട നായകനായ ഗീതാ ഗോവിന്ദം എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഈ നായികയെ തെന്നിന്ത്യ മുഴുവൻ പ്രശസ്തയാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും അന്ധ്രയിലുമെല്ലാം വമ്പൻ ആരാധക വൃന്ദത്തെയാണ് ആ ചിത്രത്തിലൂടെ ഈ നടി നേടിയെടുത്തത്. അടുത്തിടെ ട്വിറ്ററിലൂടെ ആരാധകരുമായി സംവദിച്ച രശ്മിക വെളിപ്പെടുത്തിയ ചില കാര്യങ്ങൾ വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്. ഏതാണ് ആദ്യമായി തീയേറ്ററിൽ പോയി കണ്ട ചിത്രം എന്ന ഒരു ആരാധകന്റെ ചോദ്യത്തിനുള്ള രശ്മികയുടെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദളപതി വിജയ് നായകനായ ഗില്ലി ആണ് താൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ടത് എന്നാണ് രശ്മിക പറയുന്നത്. വിജയ്‌യുടെ വലിയ ഒരാരാധികയാണ് താനെന്നും ഈ നടി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വിജയ്‌യുടെ കരിയറിലെയും തമിഴ് സിനിമയുടെ ചരിത്രത്തിലെയും ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ഗില്ലി. ആരാധകന്റെ ചോദ്യത്തിന് മറുപടിയായി രശ്മിക പറഞ്ഞ വാക്കുകൾ ഇപ്രകാരം, ഗില്ലി ആണെന്ന് തോന്നുന്നു ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട ചിത്രം. എനിക്ക് കൃത്യമായി ഓർമ്മയില്ല, നിങ്ങൾ അച്ഛനോട് ചോദിക്കേണ്ടിവരും. അദ്ദേഹം പണ്ട് ഒരു വലിയ സിനിമാ പ്രാന്തൻ ആയിരുന്നു. എന്നാൽ ഇന്ന് ഞാൻ ഒരു നടി ആയപ്പോൾ, അച്ഛൻ സിനിമയൊക്കെ വിട്ടു. അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിലാണ് രശ്മിക ഇനി അഭിനയിക്കാൻ പോകുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.