ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രം കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ഈ ചിത്രം വരുന്ന ഏപ്രിൽ പതിനാലിനോ പത്തിനോ ആവും റിലീസ് ചെയ്യുക എന്നാണ് സൂചന. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ അറബിക് കുത്ത് എന്ന ഗാനം ഇപ്പോൾ വമ്പൻ ഹിറ്റാണ്. ഈ ചിത്രത്തിന് ശേഷം വിജയ് ചെയ്യാൻ പോകുന്നത് ഒരു തമിഴ്- തെലുങ്കു ദ്വിഭാഷാ ചിത്രമാണ്. പ്രശസ്ത തെലുങ്കു സംവിധായകൻ വംശി ഒരുക്കാൻ പോകുന്ന ഈ ചിത്രം വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ഇതിൽ വിജയ് ഇരട്ട വേഷത്തിൽ ആണ് എത്തുക എന്നും അതിൽ ഒന്ന് മാനസിക വൈകല്യം ഉള്ള കഥാപാത്രം ആണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതുപോലെ തെലുങ്കു താരം നാനി ഇതിൽ ഒരു നിർണ്ണായക വേഷം ചെയ്യുമെന്നും റിപ്പോർട്ടുകൾ വന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന ആളെ കുറിച്ചും വാർത്തകൾ വരികയാണ്.
രശ്‌മിക മന്ദാന ആണ് ഇതിൽ വിജയ്‌യുടെ നായികയായി എത്തുക എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. പൂഡ ഹെഗ്‌ഡേ, കൈറ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിജയ്‌യുടെ കടുത്ത ആരാധിക കൂടിയായ രശ്‌മിക ആദ്യമായാണ് ഒരു വിജയ് ചിത്രത്തിൽ നായികാ വേഷം ചെയ്യാൻ പോകുന്നത്. ചിത്രത്തിനായി ഒരു ബംഗ്ലാവിന്റെ വലിയ സെറ്റ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് എന്നും, സെറ്റ് നിർമ്മാണം പൂർത്തി ആയില്ലെങ്കിൽ, വിജയ്- രശ്‌മിക ജോഡി ഒന്നിച്ചുള്ള ഒരു ഗാനം ചിത്രീകരിച്ചു കൊണ്ടാവും ഈ സിനിമ ആരംഭിക്കുക എന്നും വാർത്തകൾ നമ്മളോട് പറയുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.