മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഒരു തെലുങ്ക് ചിത്രത്തിൽ കൂടി അഭിനയിക്കുകയാണ്. നേരത്തെ കീർത്തി സുരേഷ് പ്രധാന വേഷം ചെയ്ത മഹാനടി എന്ന ചിത്രത്തിൽ ജമിനി ഗണേശൻ ആയി അഭിനയിച്ചു കൊണ്ടാണ് ദുൽഖർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ ദുൽഖർ ചെയ്യുന്ന തെലുങ്ക് ചിത്രം ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറയുന്ന ഒരു ചിത്രമാണ്. ഇതിലെ ദുൽഖർ സൽമാന്റെ ലുക്ക് പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഇതിലെ നായികാ വേഷം ചെയ്യുന്ന രശ്മിക മന്ദനയുടെ ആദ്യ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ്. ഈ നടിയുടെ ജന്മദിനം പ്രമാണിച്ചാണ് ഇപ്പോൾ ഈ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. അഫ്രീൻ എന്നാണ് രശ്മിക ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നിവർ ചേർന്നാണ്. വിശാൽ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി എസ് വിനോദ്, ഇത് എഡിറ്റ് ചെയ്യുന്നത് കോട്ടഗിരി വെങ്കിടേശ്വര റാവു എന്നിവർ ചേർന്നാണ്. പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിന്റെ മഹാവിജയത്തിനു ശേഷം വലിയ കുതിപ്പ് ആണ് അതിലെ നായികയായ രശ്മിക നടത്തുന്നത്. പുഷ്പ 2 ലും നായികയായ രശ്മിക മിഷൻ മജ്നു എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറുകയാണ്. ഇത് കൂടാതെ രണ്ബീർ കപൂറിന്റെ നായികയായി അനിമൽ എന്ന ചിത്രത്തിലും ബോളിവുഡിൽ രശ്മിക അഭിനയിക്കും. അതുപോലെ തന്നെ കടുത്ത വിജയ് ആരാധിക ആയ രശ്മിക ദളപതി വിജയ്‌യുടെ നായികയായി അഭിനയിക്കാനും ഒരുങ്ങുന്നു എന്ന വാർത്തകളും വരുന്നുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.