പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യതയുള്ള നടിയാണ് രശ്മിക മന്ദാന. രശ്മിക നായികയായെത്തിയ മിക്ക ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. വിജയ് ദേവരകൊണ്ട, അല്ലു അർജ്ജുൻ, ദളപതി വിജയ് തുടങ്ങിയ മുൻനിര താരങ്ങളുടെ നായികയായി അഭിനച്ച രശ്മിക ഇപ്പോൾ തന്നെ നിരാശപ്പെടുത്തുന്ന ഒരു കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴി നടക്കുന്ന ട്രോളുകളും പരിഹാസങ്ങളുമെല്ലാം തന്നെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ഹൃദയം തകർക്കുകയും ചെയ്യുന്നുവെന്നാണ് താരം പറയുന്നത്. ഒരു നീണ്ട കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് രശ്മിക ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ പറഞ്ഞ ചില കാര്യങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും അവ പല ബന്ധങ്ങളും തകരാൻ കാരണമാകുന്നുവെന്നും രശ്മിക കുറിച്ചിരിക്കുന്നു. എല്ലാവർക്കും ഇഷ്ടുള്ള ഒരാളല്ല താനെന്ന് ബോധ്യമുണ്ടെന്നും രശ്മിക പറയുന്നുണ്ട്.
https://www.instagram.com/p/CktPLqGp_1m/
2016 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘കിറിക് പാർട്ടി’യിലൂടെയാണ് രശ്മിക അഭിനയ രംഗത്തേക്ക് ചുവട് വെച്ചത്. ‘അഞ്ജലി പുത്ര’, ‘ചമക്’ എന്നീ ചിത്രങ്ങളിലൂടെ നായികയായി കൂടുതൽ ശ്രദ്ധ നേടിയ ഈ നടി, 2018 ൽ പുറത്തിറങ്ങിയ ‘ചലോ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. വിജയ് ദേവരകൊണ്ട നായകനായെത്തിയ ഗീതാ ഗോവിന്ദത്തിലെ ഗീത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച് വലിയ പ്രേക്ഷക ശ്രദ്ധയാണ് രശ്മിക നേടിയത്. 2019 ൽ ‘യജമാന’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങളിലും ഈ നടി നായികയായെത്തി. 2020 ൽ ‘സരിലേരു നീക്കവാരു’, ‘ഭീഷ്മ’ എന്നീ ചിത്രങ്ങളും രശ്മികയുടേതായി പുറത്തിറങ്ങി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.