തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഇപ്പോൾ കാത്തിരിക്കുന്നത് സൂര്യയുടെ അടുത്ത ചിത്രമായ സൂരറൈ പോട്രൂവിന്റെ റിലീസിനാണ്. സുധ കൊങ്ങര രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം മാസ്സും ക്ലാസ്സുമാണ് എന്ന സൂചനകളാണ് ലഭിക്കുന്നത്. കരിയറിലെ അത്ര നല്ല ഒരു സമയത്തിലൂടെയല്ല സൂര്യ കടന്നു പോകുന്നത് എന്നത് കൊണ്ട് തന്നെ ഈ ചിത്രം ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും സൂര്യക്ക് വമ്പൻ തിരിച്ചു വരവ് സമ്മാനിക്കുമെന്നാണ് സിനിമാ ലോകവും പ്രേക്ഷക ലോകവും പ്രതീക്ഷിക്കുന്നത്. ഒരു ബയോഗ്രഫിക്കൽ ചിത്രമായതു കൊണ്ട് തന്നെ സൂര്യ എന്ന നടനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്ന ഒരു ചിത്രവുമായിരിക്കും ഇതെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. ഇപ്പോഴിതാ സൂര്യ അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് വന്നിരിക്കുന്നത്. ഹരി സംവിധാനം ചെയ്യാൻ പോകുന്ന അരുവാ എന്ന ചിത്രത്തിലാവും സൂര്യ ഇനി അഭിനയിക്കുക.
ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത തെന്നിന്ത്യൻ നടി രാശി ഖന്ന ആയിരിക്കുമെന്ന് സ്ഥിതീകരിച്ചു കഴിഞ്ഞു. നടി തന്നെയാണ് ഈ വിവരം സ്ഥിതീകരിച്ചിരിക്കുന്നതു. വേൽ, ആറു, സിംഗം, സിംഗം 2 , സിംഗം 3 എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ- ഹരി ടീം ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണ് അരുവാ. ഏപ്രിൽ ഷൂട്ടിംഗ് ആരംഭിച്ചു ദീപാവലി റിലീസായി പ്ലാൻ ചെയ്ത ഈ ചിത്രം ഇനി അടുത്ത വർഷം മാത്രമേ പ്രദർശനത്തിന് എത്തിക്കാൻ സാധിക്കുകയുള്ളു. സുന്ദർ സി സംവിധാനം ചെയ്യുന്ന അരമനൈ 3 ലും അഭിനയിക്കുന്ന രാശി ഖന്ന തെലുങ്കിലും തിരക്കിലാണ്. കെ ഇ ജ്ഞാനവേൽ രാജയാണ് അരുവാ എന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ നിർമ്മിക്കുന്നത്. അരുവാ കഴിഞ്ഞു സൂര്യ ചെയ്യാൻ പോകുന്നത് വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടി വാസൽ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.