ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത മലയാളം ഷോർട് ഫിലിം ആണ് നവാഗതനായ സുജിത് ഗോവിന്ദൻ സംവിധാനം ചെയ്ത റാന്തൽ. ഇപ്പോഴിതാ ഈ ഹൃസ്വ ചിത്രം സോഷ്യൽ മീഡിയയുടെ പ്രശംസ നേടിക്കൊണ്ട് തരംഗമായി മാറുകയാണ്. . യൂട്യൂബ് ട്രെൻഡിങ്ങിൽ നാലാം സ്ഥാനത്തു വരെ ഈ ഹൃസ്വ ചിത്രം ആദ്യ രണ്ടു ദിവസങ്ങൾക്കുള്ളിൽ എത്തി എന്നത് ഒരു വലിയ നേട്ടം തന്നെ ആയിരുന്നു. ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ നിലനിൽക്കുന്ന ഈ ഹൃസ്വ ചിത്രം ഇതിനോടകം മൂന്നരലക്ഷത്തോളം ആളുകൾ ആണ് കണ്ടു കഴിഞ്ഞത്.
അഞ്ചു ലക്ഷം ബഡ്ജറ്റിൽ ഒരു സിനിമ പോലെ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കിയതാണ് ഈ ഹൃസ്വ ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മകളിൽ ഒന്ന്. അതുപോലെ പ്രേക്ഷകന്റെ മനസ്സിൽ ആകാംഷ ജനിപ്പിക്കുന്ന അവതരണ ശൈലിയും ഈ ഷോർട് ഫിലിമിന് മുതൽക്കൂട്ടായിട്ടുണ്ട്. അത്തരത്തിൽ ഈ ഹൃസ്വ ചിത്രം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സംവിധായകൻ സുജിത് ഗോവിന്ദൻ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
പ്രശസ്ത മലയാള സിനിമ താരങ്ങളായ ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ , രാധിക വേണുഗോപാൽ എന്നിവരാണ് ഈ ഹൃസ്വ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. മൂന്നു കഥാപാത്രങ്ങൾ മാത്രമുള്ള ഈ ഷോർട് ഫിലിമിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുൺ എ ആർ , അജയ് രാഹുൽ എന്നിവർ ചേർന്നാണ്. ഓൺലൈൻ മീഡിയ അസോസിയേഷൻ ആണ് റാന്തൽ നിർമ്മിച്ചിരിക്കുന്നത്.
ഈ ഹൃസ്വ ചിത്രത്തിന് സാങ്കേതികമായി ഉയർന്ന നിലവാരം പകർന്നു നൽകിയതിൽ പ്രധാന പങ്കു വഹിച്ചത് ഫെയ്‌സ് സിദ്ദിഖ് ഒരുക്കിയ ദൃശ്യങ്ങൾ ആണ് . ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന റാന്തലിനു സംഗീതം പകർന്നിരിക്കുന്നത് ജയ്‌ഹരി പി എസ് ആണ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.