മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ സിബി മലയിൽ ഒരു വലിയ ഇടവേളയ്ക്കു ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചെത്തുകയാണ്. ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ ഒരുക്കാൻ പോകുന്ന പുതിയ ചിത്രം രചിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ത് ആണ്. പ്രശസ്ത സംവിധായകനും രചയിതാവുമായ രഞ്ജിത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും ശശിധരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഇത്. ഇതിനു മുൻപ് രഞ്ജിത്- സിബി മലയിൽ ടീം ഒന്നിച്ചത് 1999 ഇൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ഉസ്താദിലൂടെയാണ്. ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ഉസ്താദ് രചിച്ചതിനൊപ്പം ഷാജി കൈലാസിനൊപ്പം ചേർന്ന് ആ ചിത്രം നിർമ്മിച്ചതും രഞ്ജിത് ആയിരുന്നു. ഇപ്പോഴിതാ ഇരുപത്തിയൊന്ന് വർഷങ്ങൾക്കു ശേഷം രഞ്ജിത് വീണ്ടുമൊരു സിബി മലയിൽ ചിത്രം നിർമ്മിക്കുകയാണ്. ഉസ്താദിന് മുൻപ്, 1998 ലും ഈ കൂട്ടുകെട്ട് മറ്റൊരു വമ്പൻ വിജയം നമ്മുക്ക് സമ്മാനിച്ചിരുന്നു.
രഞ്ജിത് രചിച്ചു സിബി മലയിൽ ഒരുക്കിയ സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രമായിരുന്നു അത്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ആ ചിത്രത്തിൽ മോഹൻലാൽ നിർണ്ണായകമായ ഒരു അതിഥി വേഷവും ചെയ്തു. സമ്മർ ഇൻ ബത്‌ലഹേം റിലീസ് ചെയ്തു 22 വർഷങ്ങൾ പൂർത്തിയായ ദിവസത്തിലാണ് ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിന്റെ വാർത്തകൾ വന്നതെന്നതും കൗതുകകരമാണ്. മോഹൻലാൽ നായകനായ മായാമയൂരം എന്ന ചിത്രത്തിന് വേണ്ടിയാണു ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.