അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ അണിയിച്ചൊരുക്കിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ 21 ഗ്രാംസ് സർപ്രൈസ് വിജയമാണ് നേടിയെടുത്തത്. മാർച്ച് 18 നു റിലീസ് ചെയ്ത ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. പ്രേക്ഷകർക്കും നിരൂപകർക്കും ഒപ്പം മലയാള സിനിമാ സംവിധായകരും ഈ ചിത്രത്തിന് പ്രശംസയുമായി എത്തി. സജി സുരേന്ദ്രൻ, ഷാജി കൈലാസ്, ജീത്തു ജോസഫ്, വിനയൻ എന്നിവർ അതിൽ ചിലരാണ്. ആ ലിസ്റ്റിലെ പുതിയ ആളാണ് സംവിധായകൻ രഞ്ജിത് ശങ്കർ. ഒരു ചിത്രം ഹിറ്റ് ആവാൻ വേണ്ടത് വലിയ താരങ്ങളോ, വമ്പൻ യൂട്യൂബ് ഹിറ്റുകളോ, റിലീസിന് മുൻപുള്ള ഹൈപ്പോ, കോലാഹലങ്ങളോ ഒന്നുമല്ല എന്നു പറയുകയാണ് രഞ്ജിത് ശങ്കർ.
അതിനു പകരം, 21 ഗ്രാംസ് പോലെ വളരെ മികച്ച ഒരു തിരക്കഥയും അതിനു വേണ്ടി മനസ്സും ശരീരവും കൊടുത്തു ജോലി ചെയ്യാൻ തയ്യാറുള്ള ഒരു കൂട്ടം കലാകാരന്മാരും മതി വിജയം നേടാൻ എന്നാണ് രഞ്ജിത് ശങ്കർ ഈ ചിത്രം കണ്ട് കുറിച്ചത്. ചിത്രത്തിന്റെ സംവിധായകൻ, ഇതിന്റെ സങ്കേതിക പ്രവർത്തകർ, അഭിനേതാക്കൾ എന്നിവർക്ക് അഭിനന്ദനങ്ങൾ നൽകുകയും ചെയ്‌തിട്ടുണ്ട് അദ്ദേഹം. ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ എൻ നിർമ്മിച്ച ഈ ചിത്രത്തിൽ അനൂപ് മേനോൻ കൂടാതെ ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും അഭിനയിച്ചിരിക്കുന്നു. നന്ദ കിഷോർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.