ഇന്നലെ തിരുവനന്തപുരം വേദിയായ, രാജ്യാന്തര ചലച്ചിത്രമേളയുടെ ഉത്ഘാടന ചടങ്ങിലേക്ക് അപ്രതീക്ഷിതമായി നടി ഭാവന എത്തിയപ്പോൾ അത് വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ അതേ കുറിച്ചു സംസാരിക്കുകയാണ് കേരളാ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ സംവിധായകൻ രഞ്ജിത്. രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് ഭാവനയെ ക്ഷണിക്കുക എന്നത് തന്റെ തീരുമാനമായിരുന്നുവെന്ന് ആണ് ചലച്ചിത്ര അക്കാദമി ചെയര്മാന് ആയ രഞ്ജിത് വെളിപ്പെടുത്തുന്നത്. ഈ കാര്യം താൻ മുഖ്യമന്ത്രിയുമായി തലേ ദിവസം തന്നെ സംസാരിച്ചെന്നും, അതോടൊപ്പം തന്നെ ചലച്ചിത്ര അക്കാദമിയിലെ സഹപ്രവര്ത്തകരുമായി ആലോചിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. പക്ഷെ ഇത് ആദ്യം തന്നെ പുറത്തു വിട്ടാൽ ഉണ്ടാവുന്ന മാധ്യമ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വലിയ മാധ്യമ ശ്രദ്ധ വന്നാൽ അത് ഭാവനയ്ക്ക് കൈകാര്യം ചെയ്യാന് സാധിക്കുമോ എന്നറിയില്ലായിരുന്നു എന്നും, അത്കൊണ്ട് തന്റെ ആ തീരുമാനത്തെ എല്ലാവരും പിന്തുണച്ചു എന്നും രഞ്ജിത് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില് തന്നെക്കുറിച്ച് വരുന്ന വിമര്ശനങ്ങളില് ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം ഇതിനോടൊപ്പം പറയുന്നുണ്ട്. അതൊരു മാനസിക രോഗമാണ് എന്നും അത് കാണിച്ചു തന്നെ ആര്ക്കും ഭയപ്പെടുത്താന് പറ്റില്ല എന്നും രഞ്ജിത് വിശദമാക്കുന്നു. തന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമര്ശിക്കുന്നവരോടും ഒന്നും പറയാനില്ലെന്നും പക്ഷിമൃഗാദികളെ വച്ച് താൻ സിനിമ എടുത്തിട്ടില്ല എന്നത് കൊണ്ട് തന്നെ, തന്റെ സിനിമയിലെ കഥാപാത്രങ്ങള് സ്ത്രീകളോ പുരുഷനോ ആയിരിക്കുമെന്നും രഞ്ജിത് തുറന്നടിച്ചു. അത്തരം തറ വര്ത്തമാനങ്ങള് തന്റെ അടുത്ത് ചെലവാകില്ല എന്നു പറയുന്ന ഈ സംവിധായകൻ, സാംസ്കാരിക വകുപ്പിന്റെയും സര്ക്കാരിന്റെയും പിന്തുണ തനിക്ക് ഉണ്ടെന്നും പറയുന്നുണ്ട്. ഭാവനയെക്കുറിച്ചും ലിസ ചലാനെക്കുറിച്ചും പറയുന്ന മാധ്യമങ്ങൾ, അനുരാഗ് കശ്യപ് സ്വന്തം നാടായ ഉത്തര്പ്രദേശില് കാല് കുത്തിയിട്ട് ആറ് വര്ഷങ്ങളായി എന്നതിനെ കുറിച്ചു എന്ത്കൊണ്ട് സംസാരിക്കുന്നില്ല എന്നും രഞ്ജിത് ചോദിക്കുന്നു.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.