യുവ താരം നിവിൻ പോളി നായകനായി എത്തിയ പടവെട്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ലിജു കൃഷ്ണ. ഈ ചിത്രത്തിന്റെ റിലീസിന് ഏറെ നാൾ മുൻപ് ലിജു കൃഷ്ണക്കെതിരെ ഒരു പീഡന പരാതി ഉയർന്നിരുന്നു. അന്ന് ലിജു കൃഷ്ണക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്ത് വന്നത് മലയാളത്തിലെ വനിതാ സിനിമ പ്രവർത്തകരുടെ സംഘടനയായ ഡബ്ള്യു സി സിയാണ്. ലിജു കൃഷ്ണ ഒരുക്കിയ ചിത്രത്തിൻ്റെ റിലീസ് തടയണം എന്നുള്ള ആവശ്യം അവരെ അവർ ഉന്നയിച്ചിരുന്നു. ഈ ചിത്രത്തിന്റെ റിലീസ് സമയത്ത്, ഡബ്ള്യു സി സി അംഗവും നടിയും സംവിധായകയുമായ ഗീതു മോഹൻദാസിനെതിരെ ലിജു കൃഷ്ണ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആ ആരോപണങ്ങൾക്ക് മറുപടിയുമായി WCC സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്ക് വെക്കുകയും ചെയ്തു. ഇപ്പോഴിതാ ആ കുറിപ്പിനെതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പടവെട്ടിൻ്റെ സ്ക്രിപ്റ്റ് ട്രാൻസ്ലേറ്ററും സബ്ടൈറ്റിലറുമായ രഞ്ജിനി അച്യുതൻ. സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ ഭാര്യ കൂടിയായ രഞ്ജിനി ഈ സംഘടനയെ പിന്തുണക്കുന്ന വ്യക്തി കൂടിയാണ്. അതുകൊണ്ട്തന്നെ രഞ്ജിനി കുറിച്ച വാക്കുകൾക്ക് വലിയ ശ്രദ്ധയാണ് കിട്ടുന്നത്. ഇനിയും നിശ്ശബ്ദയായിരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞു തുടങ്ങുന്ന രഞ്ജിനി, വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ WCCയെ ഇനി പിന്തുണക്കുകയില്ലെന്നും എടുത്തു പറയുന്നുണ്ട്.
രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ, ” WCC ഉന്നയിച്ച പ്രധാനപ്പെട്ട മൂന്നു ആരോപണങ്ങൾ താഴെ പറയുന്നവയാണ്.
തിരക്കഥ രചനയിലെ അവകാശവാദവും, സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു എന്നുമുള്ള ആരോപണവും: ഞാൻ അറിഞ്ഞിടത്തോളം പ്രസ്തുത വ്യക്തി 2020 മാർച്ച് മാസത്തിലാണ് ആദ്യമായി സോഷ്യൽ മീഡിയ വഴി ലിജുവിനെ പരിചയപ്പെടുന്നത്. ഈ സമയത്തിനകം തന്നെ മൂന്നു ഷെഡ്യൂളുകളിലായി പടവെട്ട് സിനിമയുടെ 85% ചിത്രീകരണവും, അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തികരിക്കപ്പെട്ടിരുന്നു.ഞാനും എന്റെ ഭർത്താവ് ഗോവിന്ദ വസന്തയും ഉൾപ്പെടുന്ന എല്ലാ ടെക്നിഷന്മാരും മറ്റു പ്രധാന അഭിനേതാക്കളും 2019ൽ ചിത്രീകരണത്തിന് മുന്നേ തന്നെ തിരക്കഥയുടെ ഹാർഡ് കോപ്പി കൈപറ്റിയിട്ടുണ്ടായിരുന്നു. എല്ലാ കാസ്റ്റ് ആൻഡ് ക്രൂ മെമ്പേഴ്‌സും 2019 ഡിസംബർ മാസം മുതൽ തന്നെ സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ എഗ്രിമെന്റിന്റെ ഭാഗഭാക്കായിരുന്നു. സിനിമയിൽ ഫ്രീ ഓഫ് കോസ്റ്റായി സഹകരിച്ചിരുന്നവർ പോലും ഇത്തരം എഗ്രിമെന്റുകളുടെ ഭാഗമായിരുന്നു. പിന്നീട് സരിഗമ പ്രൊഡക്ഷൻ ഹൗസ് സിനിമ ഏറ്റെടുത്തപ്പോൾ, അവരുടെ ലീഗൽ ടീം എഗ്രിമെന്റുകൾ ഓഡിറ്റ് ചെയ്യുകയും പിന്നീട് അവ പുതുക്കി എഴുതുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആരോപണം നടത്തിയ വ്യക്തി ഇപ്രകാരമുള്ള ഒരു എഗ്രിമെന്റ്റിലും ഉൾപ്പെട്ടിട്ടില്ല. കൂടാതെ സിനിമയിലെ ഡയറക്ഷൻ ടീമിനോടും, പ്രൊഡക്ഷൻ ടീമിനോടും, പ്രധാന നടി നടന്മാരോടും ഞാൻ വ്യക്തിപരമായി സംസാരിച്ചപ്പോൾ അവർ എല്ലാം ഒരേ സ്വരത്തിൽ നിസംശയം പറഞ്ഞ കാര്യം, ഇങ്ങനെ ഒരു വ്യക്തി സിനിമയുടെ ഒരു ഘട്ടത്തിലും പ്രവർത്തിച്ചിട്ടില്ല എന്നുള്ളതാണ്. അതോടൊപ്പം തന്നെ ഞാനോ എന്റെ ഭർത്താവോ ഇങ്ങനെ ഒരു വ്യക്തി വർക്ക് ചെയ്തിട്ടുള്ളതായി കണ്ടിട്ടുമില്ല. ക്രൂ മെമ്പേഴ്സിന് പുറമെ ക്യാമറയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച മാലൂർ എന്ന ഗ്രാമത്തിലെ മുഴുവൻ ജനതയോടും നിങ്ങൾക്ക് ഈ കാര്യം അന്വേഷിച്ചാൽ ബോധ്യപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ഇത് ഒരു വർക്ക്‌പ്ലെയ്സ് ഹാരസ്മെന്റ് അല്ല എങ്കിൽ, പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് WCC ഈ കേസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.
സിനിമയുടെ ചിത്രീകരണ വേളയിൽ ICC ഉണ്ടായിരുന്നില്ല: എന്റെ അറിവിൽ മലയാള സിനിമയിൽ ആദ്യത്തെ ICC രൂപീകരിക്കപ്പെട്ടത് 2022 Feb 8ന് “1744 White Alto” എന്ന സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടിയാണ്. ഇതിനു ശേഷം 2022 മാർച്ചിൽ ആണ് ബഹുമാനപ്പെട്ട കേരള ഹൈകോടതിയുടെ “കേരളത്തിലെ എല്ലാ സിനിമ സെറ്റിലും ICC കമ്മിറ്റി ഉണ്ടാവണം” എന്ന ഉത്തരവ് ഉണ്ടാകുന്നത്. ഈ ഉത്തരവ് ഉണ്ടാകുന്നതിനുമുന്നെ 100% ചിത്രീകരണം പൂർത്തീകരിച്ചിട്ടുള്ള പടവെട്ട് എന്ന സിനിമക്കെതിരെയുള്ള ഈ ആരോപണവും അതുകൊണ്ടു തന്നെ നിലനിൽക്കുന്നതല്ല.
ലിജുവിനെതിരെ ഉള്ള പീഡന ആരോപണം: ഈ കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇതിനെ കുറിച്ച് ചർച്ചചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യം വിജയിക്കട്ടെ !”
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.