മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് നരൻ. 2005 സെപ്റ്റംബറിലാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിയത്. രഞ്ജൻ പ്രമോദായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയുന്നത്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു നരനിലെ വേലായുധൻ. 15 വർഷങ്ങൾക്കിപ്പുറം നരന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് തിരകഥാകൃത്ത് രഞ്ജൻ പ്രമോദ് രംഗത്തെത്തിയിരിക്കുകയാണ്. നരൻ എന്ന സിനിമയുടെ കഥ പിറവിയെടുത്തതിനെ കുറിച്ചു രഞ്ജൻ പ്രൊമോദ് അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.
കർണ്ണൻ ആയിരുന്നു വേലായുധൻ എന്ന കഥാപാത്രത്തിന്റെ ബേസെന്നും വെള്ളമടിച്ചു കഴിഞ്ഞാൽ താൻ രാജാവാണെന്ന് തോന്നുന്ന ഒരാൾ, അയാൾ പറയുന്നത് എല്ലാവരും അനുസരിക്കണം, അല്ലെങ്കിൽ അയാളെ തല്ലി തോൽപ്പിക്കണം, അതുമല്ലെങ്കിൽ നീന്തിതോൽപ്പിക്കണം ഇതായിരുന്നു കഥാപാത്രത്തിന്റെ സവിശേഷതകളെന്ന് രഞ്ജൻ പ്രൊമോദ് ചൂണ്ടിക്കാട്ടുകയുണ്ടായി. കഥ ആലോചിക്കുന്ന കാലത്ത് താൻ ആദ്യം നൽകിയ പേര് താപ്പാന എന്നായിരുന്നുവെന്നും പിന്നീട് പേര് മാറ്റി നരൻ എന്നാക്കിയിരുന്നു അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. നരന്‍ എന്ന തിരക്കഥ വേലായുധന്‍ എന്ന ഒരു കഥാപാത്രത്തെ വിരിവോടെ അവതരിപ്പിക്കുന്നതാണെന്നും നരൻ പൂർണമായും പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു എന്നും രഞ്ജൻ പ്രമോദ് വ്യക്തമാക്കി. ആ രചന ശൈലിയിൽ രണ്ടാം ഭാഗം ഉണ്ടാവാൻ പ്രയാസമാണ് ഇപ്പോൾ എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. നരൻ രണ്ടാം ഭാഗം ഉണ്ടാവില്ല എന്ന് തീർത്തും പറയാൻ സാധിക്കില്ലയെന്നും അതിനു പറ്റിയ കാര്യം വന്നു ചേര്‍ന്നാല്‍, വേലായുധന് വീണ്ടും നടക്കാന്‍ പറ്റിയ ഒരു പുതിയ വഴി തെളിഞ്ഞാല്‍ ചിലപ്പോള്‍ ഉണ്ടായേക്കാം എന്നാണ് രഞ്ജൻ പ്രമോദ് പറഞ്ഞിരിക്കുന്നത്. കാറ്റ് വരട്ടെ വാതിൽ തുറന്നിടാം എന്ന വാക്യവും രഞ്ജൻ പ്രമോദ് അവസാനം കൂട്ടിച്ചേർത്തു.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.