മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് തന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ ഇന്ത്യൻ സിനിമാ ലോകവും ലോകം മുഴുവനുമുള്ള സിനിമാ പ്രേമികളും ആരാധകരും അദ്ദേഹത്തിന് ആശംസകൾ ചൊരിയുകയാണ്. ഇപ്പോഴിതാ ഒടിയൻ എന്ന മോഹൻലാൽ ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ വി എ ശ്രീകുമാർ മേനോനും മോഹൻലാലിന് ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ്. എന്റെ ഭീമന്, സഫലമാകുന്ന ആ സ്വപ്നത്തിനു, ഹാപ്പി ബർത്ത് ഡേ, എന്നാണ് ശ്രീകുമാർ മേനോൻ ഭീമന്റെ ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ഒരു ഫാൻ മേഡ് പോസ്റ്റർ പങ്കു വെച്ചുകൊണ്ട് ആശംസിച്ചിരിക്കുന്നതു. ഇതോടെ പ്രതിസന്ധിയിലുള്ള രണ്ടാമൂഴം എന്ന ബ്രഹ്മാണ്ഡ ചിത്രം നടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. എം ടി വാസുദേവൻ രചിച്ചു മോഹൻലാൽ നായകനായി ശ്രീകുമാർ മേനോൻ ഒരുക്കാനിരുന്ന ചിത്രമാണ് രണ്ടാമൂഴം. എന്നാൽ പിന്നീട് എം ടിയും ശ്രീകുമാർ മേനോനും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും ചിത്രത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം ടി കോടതിയിലേക്ക് നീങ്ങുകയുമാണ് ഉണ്ടായതു.
ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ് ഈ കേസുള്ളത്. മനോരമ ന്യൂസ് ചാനലിന് വേണ്ടി ഇന്ന് മോഹൻലാൽ കൊടുത്ത അഭിമുഖത്തിൽ പറയുന്നത് ആ പ്രൊജക്റ്റ് ചില കോടതി നൂലാമാലകളിൽ പെട്ട് കിടക്കുകയാണെന്നും എല്ലാം ശരിയായി വന്നാൽ അത് സംഭവിച്ചേക്കാമെന്നുമാണ്. തനിക്കു ഭീമനായി അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടെങ്കിൽ അത് സംഭവിക്കട്ടെ എന്നും അത്തരം അപൂർവ ചിത്രങ്ങൾ സംഭവിക്കേണ്ടതാണെന്നും നമ്മുക്ക് അതിൽ കൂടുതൽ ഇടപെടാനാവില്ലയെന്നും അദ്ദേഹം വിശദീകരിച്ചു. അതിനിടയിൽ രണ്ടാമൂഴം എം ടി വാസുദേവൻ നായർ- പ്രിയദർശൻ ടീം മോഹൻലാലിനെ നായകനാക്കി ചെയ്യുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഏതായാലും ഇന്നത്തെ ശ്രീകുമാർ മേനോന്റെ ജന്മദിന ആശംസ പോസ്റ്റ് വീണ്ടും ആ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.