ബോളിവുഡ് സൂപ്പർ സ്റ്റാർ രൺബീർ കപൂർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആനിമൽ. തെന്നിന്ത്യൻ സൂപ്പർ നായികാതാരം രശ്മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രം സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. വിജയ് ദേവരക്കൊണ്ട നായകനായ അർജുൻ റെഡ്ഡി എന്ന ആദ്യ തെലുങ്ക് ചിത്രം കൊണ്ടു തന്നെ ഇന്ത്യ മുഴുവൻ ഏറെ ജനപ്രീതി നേടിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി റീമേക്കായ കബീർ സിങ്ങിലൂടെ ബോളിവുഡിലും അദ്ദേഹം ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കി. ഷാഹിദ് കപൂർ ആണ് കബീർ സിങിലെ നായകനായി എത്തിയത്. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകൻ കൂടിയായ സന്ദീപ് റെഡ്ഡി തന്റെ അടുത്ത പാൻ ഇന്ത്യൻ ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
ആനിമൽ എന്ന തന്റെ പുതിയ ചിത്രം രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ടി സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് ഈ രണ്ബീർ കപൂർ ചിത്രം നിർമ്മിക്കുന്നത്. ആരാധകർക്കും സിനിമാ പ്രേമികൾക്കും പുതുവത്സരാശംസകൾ നേർന്നു കൊണ്ടാണ് ഈ ചിത്രത്തിന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ ചെയ്തിരിക്കുന്നത്. ആക്ഷനും ഇമോഷനും പ്രാധാന്യം നൽകി സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ഈ ചിത്രത്തിലെ, മാസ്സ് ലുക്കിൽ ഉള്ള രൺബീറിന്റെ ചിത്രമാണ് ആദ്യ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം വൈറൽ ആയിട്ടുണ്ട്. അനിൽ കപൂറും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം 2023 ഓഗസ്റ്റ് 11-ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.