യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരന്റെ അടുത്ത റിലീസ് ആണ് നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത രണം. ഡിട്രോയിറ്റ് ക്രോസിങ് എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം നൽകിയ പേര്. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പൃഥ്വിരാജ് റിലീസ് ചെയ്തു. പൃഥ്വിരാജിന്റെയും റഹ്മാന്റേയും ലുക്ക് ആണ് പോസ്റ്ററിൽ ഉള്ളത്. ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൃഥ്വിരാജ് ഈ ചിത്രത്തിൽ ഒരു കാർ മെക്കാനിക് ആയാണ് എത്തിയിരിക്കുന്നത് എന്നും സൂചനകൾ ഉണ്ട് . അടുത്ത വർഷം ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസത്തിൽ ഈ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഇഷ തൽവാർ നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ അശ്വിൻ കുമാറും അഭിനയിക്കുന്നുണ്ട്. ഏതായാലും രണം ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മികച്ച പ്രതികരണം ആണ് ഇതിന്റെ പോസ്റ്ററിന് സിനിമാ പ്രേമികളുടെ ഇടയിൽ നിന്നും ലഭിച്ചിരിക്കുന്നത്. പ്രദീപ് എം നായർ ചിത്രമായ വിമാനം ആണ് പ്രിത്വി രാജിന്റെ ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. മികച്ച ചിത്രമെന്ന അഭിപ്രായത്തോടെ വിമാനം മുന്നോട്ടു കുതിക്കുകയാണ്.
ഇപ്പോൾ അഞ്ജലി മേനോൻ ചിത്രത്തിന്റെ സെറ്റിൽ ഉള്ള പൃഥ്വിരാജ്, അടുത്ത വർഷം ആദ്യം റോഷ്‌നി ദിനകർ ചിത്രമായ മൈ സ്റ്റോറിയുടെ ബാക്കിയുള്ള ചിത്രീകരണം പൂർത്തിയാക്കും. ഫെബ്രുവരി അവസാന വാരത്തോടെ ബ്ലെസി ഒരുക്കുന്ന വമ്പൻ ചിത്രമായ ആട് ജീവിതത്തിൽ പൃഥ്വിരാജ് അഭിനയിച്ചു തുടങ്ങും. അതിനു ശേഷം ജൂൺ മാസത്തോടെ ആയിരിക്കും മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫർ എന്ന ചിത്രം തുടങ്ങുക
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.