മലയാളികളുടെ പ്രിയ സൂപ്പർ താരം ദുൽഖർ സൽമാന് ആശംസകളുമായി തെലുങ്ക് സൂപ്പർ താരം റാണാ ദഗപതി എത്തി. ദുൽഖർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രം മഹാനടിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് അദ്ദേഹം എത്തിയത്. ചിത്രത്തിന് എല്ല ആശംസകളും അറിയിച്ച റാണാ തെലുങ്കിലേക്ക് ചുവട് വെക്കുന്ന ദുൽഖറിന് എല്ലാവിധ ആശംസകളും അറിയിക്കാനും മറന്നില്ല. ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് റാണാ ദഗപതി ഏവർക്കും പ്രിയങ്കരനായി മാറുന്നത്. ചിത്രത്തിന്റെ വിജയത്തിലൂടെ റാണാ മലയാള സിനിമ പ്രേക്ഷകർക്കും സുപരിചിതനായി മാറി. അർജുൻ റെഡ്ഢി എന്ന തെലുങ്കിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ വിജയ് ദേവരക്കൊണ്ടയും, തെന്നിന്ത്യൻ സൂപ്പർ താര റാണി സമന്തയും ചിത്രത്തിലുണ്ട്.
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം സാവിത്രി എന്ന തെലുങ്കിലെ ഏറ്റവും പ്രശസ്തയായ നടിയുടെ ജീവിത കഥ പറയുന്നു. വിശ്വവിഖ്യാതയായ സാവിത്രിയായി എത്തുന്നത് മലയാളികളുടെ പ്രിയങ്കരിയായ കീർത്തി സുരേഷാണ്. പഴയകാല കഥ പറയുന്ന ചിത്രത്തിൽ സൂപ്പർ താരം ജെമിനി ഗണേശനായാണ് ദുൽഖർ സൽമാൻ എത്തിയത്. നാഗ അശ്വിനാണ് ചരിത്രം ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ സംവിധാനം. നാഗ അശ്വിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങളാൽ തന്നെ ശ്രദ്ധേയനായ നാഗ അശ്വിൻ തെലുങ്കിലെ മികച്ച യുവ സംവിധായകരിൽ ഒരാളാണ്. സി അശ്വിനി ദത്ത് ചിത്രം നിർമ്മിച്ചിരിക്കുന്നു. തമിഴിലും തെലുങ്കിലും ഉൾപ്പടെ വമ്പൻ റിലീസായി എത്താനാണ് മഹാനടി ഒരുങ്ങുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.