ഈ വർഷം ബോളീവുഡിൽ നിന്ന് വരാനിരിക്കുന്ന ഏറ്റവും വലിയ ചിത്രമായ അവഞ്ചേഴ്‌സ് : ഇൻഫിനിറ്റി വാറിൽ ആണ് റാണ ദഗുപതിയും ഭാഗമാകുന്നത്. നിരവധി തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച റാണ ബാഹുബലിയിലൂടെ ആണ് ഏവർക്കും പ്രിയങ്കരനായി മാറിയത്. ചിത്രത്തിൽ നായകനോളം പോന്ന വില്ലനായ ഭല്ലാൽ ദേവന്റെ കഥാപാത്രം ആണ് റാണ ചെയ്തത് ചിത്രത്തിന്റെ കൂറ്റൻ വിജയതോടൊപ്പം തന്നെ റാണയുടെ പ്രകടനവും ചർച്ചയായി. ചിത്രത്തിന്റെ വിജയം കേരളത്തിലും റാണയ്ക്ക് ആരാധകരെ ഉണ്ടാക്കി കൊടുക്കൊടുത്തു.
അന്താരാഷ്ട്ര ശ്രദ്ധ നേടിയ ബാഹുബലിയുടെ വിജയത്തെ തുടർന്ന് തങ്ങളുടെ പുതിയ ചിത്രമായ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിന്റെ തെലുങ്ക് പതിപ്പിലേക്കാണ് റാണയെ ഡിസ്‌നി ക്ഷണിച്ചത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ചിത്രത്തിലെ സുപ്രധാനമായ തനോസ് എന്ന കഥാപാത്രത്തിന് വേണ്ടിയാണ് റാണ ശബ്ദം നൽകുന്നത്. ഹോളീവുഡിലെ ഏറ്റവും വലിയ സൂപ്പർ ഹീറോ ചിത്രത്തിന് ശബ്ദം നൽകാൻ ആയത് സൂപ്പർ ഹീറോ ചിത്രങ്ങളുടെ ആരാധകനായ തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയേണ് മാൻ, ക്യാപ്റ്റൻ അമേരിക്ക മുതലായവയാണ് ഹോളീവുഡിലെ തന്റെ ഇഷ്ട സൂപ്പർ ഹീറോ ചിത്രങ്ങൾ എന്നും അദ്ദേഹം പറയുകയുണ്ടായി. ജംഗിൾ ബുക്കിന്റെ ഹിന്ദി പതിപ്പിനായി മുൻപ് ഇർഫാൻ ഖാൻ, പ്രിയങ്ക ചോപ്ര, നാനാ പടേക്കർ, ഓം പുരി തുടങ്ങിയവർ ശബ്ദം നൽകിയത് ശ്രദ്ധേയമായിരുന്നു. ട്രയ്ലറുകൾ കൊണ്ട് തന്നെ ആരാധകരുടെ ആവേശം വർധിപ്പിച്ച അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ ഏപ്രിൽ 27 ന് ഇന്ത്യയിലെ തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.