രമ്യ സുബ്രമണ്യം എന്ന അവതാരികക്ക് ഇത് സ്വപ്ന സാഫല്യം. ഒരു മാസം മുൻപ് ദളപതി വിജയ്‌ക്കൊപ്പം സ്റ്റേജിൽ നിന്നപ്പോൾ രമ്യ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ആ താരത്തിനൊപ്പം ഒരു മാസത്തിനുള്ളിൽ താൻ ഒരു സിനിമയിൽ അഭിനയിക്കും എന്ന്. ആറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അവതാരകയായി നിന്ന ആളാണ് രമ്യ. ദളപതിക്കൊപ്പം സ്റ്റേജിൽ നിൽക്കാൻ കഴിഞ്ഞ ആ നിമിഷം സ്വപ്ന സാഫല്യം എന്ന് പറഞ്ഞാണ് രമ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്നാൽ സ്വപ്നത്തിനും അപ്പുറമുള്ള കാര്യങ്ങൾ ആണ് പിന്നെ രമ്യയുടെ ജീവിതത്തിൽ നടന്നത്.
ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന ദളപതി 64 ഇത് വിജയ്‌ക്കൊപ്പം അഭിനയിക്കാൻ ഉള്ള അവസരം വന്നിരിക്കുകയാണ് ഈ കലാകാരിക്ക്. മാനഗരം, കൈദി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഡൽഹിയിൽ ആണ് പുരോഗമിക്കുന്നത്. വിജയ്‌ക്കൊപ്പം മാളവിക മോഹനൻ, ആന്റണി വർഗീസ്, ശന്തനു ഭാഗ്യരാജ് തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ വില്ലൻ ആയി എത്തുന്നത് മക്കൾ സെൽവൻ വിജയ് സേതുപതി ആണ്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് സ്റ്റണ്ട് സിൽവ ആണ്.
ചിത്രത്തിലെ ഒരു ട്രെയിൻ ഫൈറ്റിന്റെ ലോക്കഷൻ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ ആവും ഈ ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആയാണ് ഈ ചിത്രം തയ്യാറാവുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
This website uses cookies.