മലയാള സിനിമയിൽ ഇപ്പോൾ റിയലിസ്റ്റിക് സിനിമകൾ മാത്രമാണ് വേണ്ടതെന്നു വാദിക്കുന്ന ഒരു കൂട്ടമാളുകൾ സോഷ്യൽ മീഡിയയിലുണ്ട്. അവർ അത്തരം ചിത്രങ്ങളെ മാത്രം പ്രകീർത്തിക്കുകയും എന്നാൽ സാധാരണ പ്രേക്ഷകരെ ലക്ഷ്യം വെച്ചിറക്കുന്ന മാസ്സ് എന്റർടൈന്മെന്റ് ചിത്രങ്ങളെ മോശമാക്കി കാണിക്കുകയും ചെയ്യുന്ന പ്രവണത കൂടി വരികയാണ്. അത്തരം ചിത്രങ്ങളെ മാത്രമല്ല, അത്തരം ചിത്രങ്ങൾ നമ്മുടെ മുന്നിലെത്തിക്കുന്ന സംവിധായകരേയും അവർ അധിക്ഷേപിക്കുകയാണ് ഇപ്പോൾ. ആ പശ്ചാത്തലത്തിലാണ് ഷൈലോക്ക് എന്ന മാസ്സ് ചിത്രത്തെയും അതിന്റെ സംവിധായകനായ അജയ് വാസുദേവിനേയും അഭിനന്ദിച്ചു മറ്റൊരു സംവിധായകനായ എബ്രിഡ് ഷൈൻ ഒരു കത്തെഴുതിയതും പ്രശസ്ത നടനും സംവിധായകനും ടെലിവിഷൻ അവതാരകനും മിമിക്രി താരവുമൊക്കെയായ രമേഷ് പിഷാരടി അത് പങ്കു വെക്കുന്നതും.
ആ കത്തു പങ്കു വെച്ചു കൊണ്ട് രമേശ് പിഷാരടി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത് ഇങ്ങനെ, “എല്ലാ തരം സിനിമകളും ഇറങ്ങട്ടെ. എല്ലാവരും അവനവനു ഇഷ്ട്ടമുള്ള സിനിമകൾ കാണട്ടെ. വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണ്ട; “വിജയിക്കുകയും” “പരാജയപ്പെടുകയും” ചെയ്യട്ടെ. പൈസ മുടക്കിയാണ് കാണുന്നത് അത് കൊണ്ട് അഭിപ്രായം പറയാം പറയണം. അഭിപ്രായവും അധിക്ഷേപവും ഒന്നല്ല! പൈസ മുടക്കിയാണ് കാണുന്നത് എന്നത് പോലെ തന്നെ പൈസ മുടക്കിയാണ് ഉണ്ടാക്കുന്നതും അത് കൊണ്ട് ഒരു മോശം സിനിമ ചെയ്തുകളയാം എന്ന് അതിനു പിന്നിൽ പ്രവർത്തിക്കുന്ന ആരും ആഗ്രഹിക്കുന്നില്ല. (15 വർഷത്തെ tax അടച്ചു; കുണ്ടും കുഴിയും ഉള്ള റോഡിലൂടെയാണ് തീയേറ്ററിലേക്കു വരുന്നത് സിനിമ അത്രയും പണം അപഹരിക്കുന്നില്ല എന്നു സമാധാനിക്കാം) ഓരോ വർഷവും 20ൽ താഴെയാണ് വിജയശതമാനം. എന്നിട്ടും സ്വപനങ്ങൾ മുന്നോട്ടു നയിച്ച് ഒരുപാടു പേർ ഇവിടെയെത്തും. എല്ലാ കളിയിലും സച്ചിൻ സെഞ്ചുറി അടിച്ചിട്ടില്ല, എ.ആർ .റഹ്മാന്റെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റല്ല, അത് കൊണ്ട് അവർ പ്രതിഭ ഇല്ലാത്തവരാകുന്നില്ല. ഉത്സവ പറമ്പുകളിൽ 200 രൂപയ്ക്കു മിമിക്രി അവതരിപ്പിക്കാൻ പോയത് മുതൽ കഴിഞ്ഞ സിനിമ സംവിധാനം ചെയ്തത് വരെയുള്ള 20 വർഷത്തെ ജീവിത യാത്രയുടെ അധ്വാനവും ആഴവും മനസിലാക്കിയ ഞാൻ. സിദ്ദിഖ് സാറും അജയ്‌വാസുദേവും എല്ലാം “സിനിമാ സ്നേഹികളുടെ” ഭാഗത്തു നിന്നും നേരിടുന്ന “അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം” കാണുമ്പോൾ ഒന്ന് പറയാതെ വയ്യ “സിനിമാ സ്നേഹത്തിനു മുകളിലാണ് മനുഷ്യ സ്നേഹം” ഇത് എഴുതാൻ പ്രേരണ ആയതു; നായകനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ നായികാ ഉള്ള സിനിമ സംവിധാനം ചെയ്ത (കുങ്ഫു മാസ്റ്റർ) എബ്രിഡ് ഷൈനിന്റെ ഈ തുറന്ന കത്താണ്”.
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
This website uses cookies.