മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് സിബിഐ 5. എസ് എൻ സ്വാമി രചിച്ച, കെ മധു സംവിധാനം ചെയ്ത സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് ഇത്. കഴിഞ്ഞ മാസം അവസാനം ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി ഡിസംബർ പത്തിന് ആണ് ജോയിൻ ചെയ്യുക എന്നാണ് സൂചന. ഏതായാലും സേതുരാമയ്യർ എന്ന സിബിഐ ഓഫീസറുടെ ടീമിൽ ഇത്തവണ പുതിയ ആളുകൾ ആണ് ഉള്ളത്. പഴയ ടീമിൽ നിന്ന് മുകേഷ് മാത്രമാണ് ഇപ്പോൾ പുതിയ ചിത്രത്തിൽ ഉള്ളു. പുതിയ ടീമിൽ പ്രശസ്ത നടനും സംവിധായകനുമായ രമേശ് പിഷാരടിയും ഉണ്ട്. ചിത്രത്തിലെ തന്റെ ലുക്ക് പങ്കു വെച്ച് കൊണ്ട് പിഷാരടി കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിക്കും പിഷാരടിക്കും മുകേഷിനും ഒപ്പം രൺജി പണിക്കർ, സായ്‌കുമാർ, ആശാശരത്ത് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ എന്ന് സൂചനയുണ്ട്. സൗബിൻ ഷാഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
തന്റെ ഫേസ്ബുക് പേജിൽ ഈ ചിത്രത്തിലെ തന്റെ ലുക്ക് പങ്കു വെച്ച് കൊണ്ട് രമേശ് പിഷാരടി കുറിച്ചത് ഇങ്ങനെ, കുട്ടിക്കാലത്ത് CBI ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപനം. വളർന്ന് സേതുരാമയ്യർ CBI കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ BGM ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരു പക്ഷെ ലോക സിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്. പുതുതലമുറയിലെ ശ്രദ്ധേയനായ ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഖിൽ ജോർജ് ആണ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ മുൻഭാഗങ്ങളിൽ ആദ്യത്തേതും മൂന്നാമത്തേതും ഭാഗങ്ങൾ വലിയ വിജയം നേടിയിരുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.