യുവ താരം ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ ബി സി നൗഫൽ ഒരുക്കിയ ഈ കോമഡി എന്റർടൈനേർ ആരാധകരെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ്. ഈ ചിത്രത്തിന് പ്രശംസയും ആയി മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ രംഗത്തു വന്നിരിക്കുകയാണ്. പ്രശസ്ത നടനും സംവിധായകനും ആയ രമേശ് പിഷാരടി പറയുന്നത് ചിരിച്ചു ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന സിനിമയാണ് ഇതെന്നാണ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ച വിഷ്ണുവിനും ബിബിനും ഹാട്രിക് വിജയം എന്നു പറഞ്ഞ രമേശ് പിഷാരടി ഈ ചിത്രത്തെ ഷുവർ ബ്ലോക്ക്ബസ്റ്റർ എന്നാണ് വിശേഷിപ്പിക്കുന്നത്.
സംവിധായകർ ആയ സിദ്ദിഖ്, ഷാഫി, അരുൺ ഗോപി, ബി ഉണ്ണികൃഷ്ണൻ, റാഫി എന്നിവരും ഈ ചിത്രത്തെ പ്രശംസിച്ചു മുന്നോട്ടു വന്നിരുന്നു. വളരെ രസകരമായ ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ്‌സ് പാക്കേജ് ആണ് ഈ സിനിമ എന്നു ഏവരും ഒരേ സ്വരത്തിൽ പറയുന്നു. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം ആണ് ഈ ചിത്രം കാഴ്ച്ച വെക്കുന്നത്. ഈ ചിത്രം ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, സുരാജ് വെഞ്ഞാറമൂട്, ലെന, ദിലീഷ് പോത്തൻ, സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, സംയുത മേനോൻ എന്നിവർ ആണ് നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.