ഒറ്റഷോട്ടിൽ അഭിനയിക്കാൻ വന്ന അതിഥി താരം നിമിഷ നേരം കൊണ്ട് തന്നെ സംവിധായകന്റെ തലയിൽ കയറി, സംവിധായകൻ കൊടുത്ത തേങ്ങാ കഷ്ണവും ശാപ്പിട്ട് മടങ്ങി. ഞെട്ടേണ്ട കഥ മുഴുവനും ആയിട്ടില്ല മലയാളികളുടെ പ്രിയങ്കരനായ രമേഷ് പിഷാരടിസംവിധാനം ചെയ്യുന്ന പഞ്ചവർണ്ണ തത്തയുടെ സെറ്റാണ് സംഭവങ്ങൾക്കെല്ലാം ഉറവിടം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പക്ഷി മൃഗാദികൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം തന്നെയാണ് പഞ്ചവർണ്ണ തത്ത ചിത്രത്തിൽ അഭിനയിക്കാനായി കഴിഞ്ഞ ദിവസം ഒരു കുഞ്ഞൻ എലി സെറ്റിൽ എത്തുകയുണ്ടായി. സെറ്റിൽ ചുരുങ്ങിയ നേരം കൊണ്ട് എല്ലാവർക്കും പ്രിയങ്കരനായി മാറിയ എലിയെ പിഷാരടി താലോലിക്കുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചത്. ആദ്യം കൈകളിൽ ആയിരുന്നു എങ്കിൽ പിന്നീട് പിഷാരടിയുടെ തലയിലേക്ക് എലി കയറി ഇരിപ്പ് ഉറപ്പിച്ചു.
പിഷാരടി പങ്ക് വച്ച ചിത്രങ്ങൾക്ക് അടിക്കുറിപ്പ് ആയി രസികന്മാർ കമന്റുകളിൽ നിറയുകയാണ്. ചിത്രത്തിലെ സുപ്രധാന ഷൂട്ടിനു ശേഷം എലിയ്ക് ഒരു തേങ്ങാ കഷ്ണവും പിഷാരടി നൽകുകയുണ്ടായി. ചിത്രത്തിൽ നായകന്മാർ ആയി എത്തുന്ന ജയറാമിനും കുഞ്ചാക്കോ ബോബനും ഒപ്പം കഥയിൽ പ്രാധാന്യത്തോടെ തന്നെ പക്ഷി മൃഗാദികളും എത്തുന്നുണ്ട്. മൃഗങ്ങളെ വാടകയ്ക്ക് കൊടുത്തു ജീവിക്കുന്ന ഒരു വ്യക്തിയുടെയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു യുവ രാഷ്ട്രീയക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രത്തിനായി ഇന്നുവരെ കാണാത്ത മേക്കോവർ ആണ് ജയറാം ചിത്രത്തിന് വേണ്ടി ചെയ്തിരിക്കുന്നത്. പിഷാരടിയുടെ സഹപ്രവർത്തകൻ കൂടി ആയിരുന്ന ഹരി പി നായരാണ് ചിത്രത്തിന്റെ തിരക്കഥ. ഗാനങ്ങൾക്ക് ഔസേപ്പച്ചൻ ഈണം പകരുന്നു. ഫാന്റസിയുടെ മേമ്പൊടിയോടെ ഒരുക്കുന്ന ചിത്രം ഒരു ഫാമിലി കോമഡി എന്റർടൈനർ ആണ്. മണിയൻ പിള്ള രാജു ഫിലിംസിന് വേണ്ടി മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ചിത്രം വിഷുവിന് തീയേറ്ററുകളിൽ എത്തുന്നു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.