മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരെപ്പോലെ ശ്രദ്ധേയനായ താരമാണ് രമേശ് പിഷാരടി. ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. മലയാള സിനിമയിൽ ഒരുപിടി ഹാസ്യ കഥാപാത്രങ്ങളിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു. ജയറാമിനെ നായകനാക്കി ‘പഞ്ചവർണ്ണ തത്ത’ എന്ന ചിത്രം രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുകയും ജയറാമിന് വലിയൊരു തിരിച്ചുവരവ് ഒരുക്കി കൊടുക്കുകയും ചെയ്തു. ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച മലയാള ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് ‘പഞ്ചവർണ്ണതത്ത’. രമേശ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രത്തിനായാണ് സിനിമ പ്രേമികൾ എല്ലാവരും ഉറ്റുനോക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രമേശ് പിഷാരടി തന്നെ രംഗത്തെത്തിയിട്ടുണ്ട്. അടുത്ത ചിത്രത്തിന് വേണ്ടി തിരക്കഥ പൂർത്തിയാക്കി കഴിഞ്ഞുവെന്നും മമ്മൂക്ക തന്നെ നായകനായി അഭിനയിക്കണം എന്ന ആഗ്രഹമുണ്ടെന്ന് പിഷാരടി വ്യക്തമാക്കി. മമ്മൂക്കയോടെ താൻ ഇതുവരെ കഥ പറഞ്ഞിട്ടില്ലയെന്നും ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്ന് താരം വെളിപ്പെടുത്തി. മമ്മൂക്ക സമ്മതം മൂളം എന്ന ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും പിഷാരടി കൂട്ടിച്ചേർത്തു. വൈ.എസ് രാജശേഖർ റെഡ്‌ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ‘യാത്ര’ യുടെ ചിത്രീകരണത്തിലാണ് മെഗാസ്റ്റാർ മമ്മൂട്ടി. അബ്രഹാമിന്റെ സന്തതികൾ കേരളത്തിൽ വൻവിജയം കരസ്ഥമാക്കി പ്രദർശനം തുടരുകയാണ്. ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന ചിത്രമാണ് ഓണത്തിന് റിലീസിനായി ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ചരിത്ര സിനിമയായ മാമാങ്കവും , കോട്ടയം കുഞ്ഞച്ചൻ -ബിഗ് ബി -പോക്കിരി രാജ എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗവും അണിയറയിലുണ്ട്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.