കേരളത്തിന്റെ പ്രതിപക്ഷ നേതാണ് രമേശ് ചെന്നിത്തല. കോണ്ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കോളേജ് കാലഘട്ടത്തിൽ രാഷ്ട്രീയത്തോടൊപ്പം നാടകങ്ങളിലും ഏറെ സജീവമായിരുന്നു. രമേശ് ചെന്നിത്തലയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നടൻ ടിനി ടോം നടത്തിയ ഈ അഭിമുഖത്തിൽ സിനിമയോടും നാടകത്തിനോടുമുള്ള അടങ്ങാത്ത അഭിനിവേഷത്തെ കുറിച്ചു പ്രതിപക്ഷ നേതാവ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഓണം പ്രമാണിച്ചു ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ കുടുംബ സമ്മേളനം എന്ന പരിപാടിയിൽ ഇഷ്ട നടനെ കുറിച്ചു തുറന്ന് പറഞ്ഞിരിക്കുകയാണ് രമേശ് ചെന്നിത്തല.
അവതാരകനായ ടിനി ടോം മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണെന് ചോദിച്ചപ്പോൾ ഒട്ടും തന്നെ ആലോചിക്കാതെ മോഹൻലാൽ എന്നാണ് രമേശ് ചെന്നിത്തല മറുപടി നൽകിയത്. അതിന് ശേഷം ഭാര്യയെ ചൂണ്ടിക്കാട്ടി കൊണ്ട് പുള്ളിക്കാരി ഒരു മമ്മൂട്ടി ഫാൻ ആണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. മമ്മൂട്ടി ഒഴിവ് സമയങ്ങളിൽ സൗഹൃദ സംഭാഷണം എന്ന രീതിയിൽ വിളിക്കുമ്പോൾ തന്റെ ഫാൻ അവിടെ ഉണ്ടോ എന്ന് ചോദിക്കാറുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മമ്മൂട്ടി, മോഹൻലാൽ എന്നിവർ മലയാള സിനിമയിലെ പകരം വെക്കാൻ സാധിക്കാത്ത പ്രതിഭകൾ ആണെന്നും ഇരുവരോടുള്ള തങ്ങളുടെ ഇഷ്ടം മഹനടന്മാർക്ക് അറിയാമെന്നും രമേശ് ചെന്നിത്തല സൂചിപ്പിക്കുകയുണ്ടായി.
ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിൽ ബിരുദ വിദ്യാർഥിയായിരുന്നപ്പോൾ 20 ലധികം നാടകങ്ങളിൽ അദ്ദേഹം കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച് കൈയടി നേടിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു യുവാവ് ആയിരുന്ന സമയത്ത് അഭിനയ മോഹം കാരണം ഒരു ചാൻസ് ചോദിച്ചു പത്ര പരസ്യം നൽകിയത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജി. മാർത്താണ്ടനാണ് തന്നെ രമേശ് ചെന്നിത്തലയുടെ അടുത്തേക്ക് പറഞ്ഞയച്ചതെന്നും അഭിമുഖത്തിന് മുന്നോടിയായി ടിനി ടോം പറയുന്നുണ്ട്. പ്രതിപക്ഷ നേതാവിലെ ആരും അറിയാതെ പോയ കലാകാരനെ സിനിമ പ്രേമികൾ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ്.
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
This website uses cookies.