വളരെ അപൂർവം ആയി മാത്രമേ എല്ലാത്തരം പ്രേക്ഷകരും ഗംഭീരം എന്ന് പറയുന്ന ചിത്രങ്ങൾ സംഭവിക്കുകയുള്ളൂ. ഇനി അങ്ങനെ സംഭവിച്ചാൽ തന്നെ ബോക്സ് ഓഫീസിൽ ആ ചിത്രങ്ങൾ ഒരു കറുത്ത കുതിരയെ പോലെ കുതിച്ചു പായണമെങ്കിൽ അതിനു മറ്റൊരു അപൂർവതയുടെ അകമ്പടി വേണം.
കഴിഞ്ഞ ഒരു നാലഞ്ച് വർഷത്തെ കണക്കെടുത്താൽ അങ്ങനെ മലയാളം ബോക്സ് ഓഫീസിനെ തകർത്തു തരിപ്പണമാക്കുന്ന രീതിയിൽ കുതിച്ച ചിത്രങ്ങൾ, ദൃശ്യം, പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ, ടൂ കൺഡ്രീസ്, ഒപ്പം, പുലി മുരുകൻ എന്നിവയാണ്. ഇപ്പോഴത്തെ പ്രകടനം കണ്ടിട്ട് ആ കൂട്ടത്തിലേക്കു ചേർത്ത് വെക്കാവുന്ന ഒന്നാവാനുള്ള കുതിച്ചു പായലിൽ ആണ് ദിലീപ് നായകനായ രാമലീല.
നവാഗത സംവിധായകൻ ആയ അരുൺ ഗോപി സച്ചിയുടെ തിരക്കഥയെ ആധാരമാക്കിയെടുത്ത ഈ പൊളിറ്റിക്കൽ ത്രില്ലർ നിർമ്മിച്ചത് ടോമിച്ചൻ മുളകുപാടം ആണ്. ഗംഭീര പ്രേക്ഷകാഭിപ്രായം നേടിയെടുത്ത ഈ ചിത്രം ബോക്സ് ഓഫീസ് റെക്കോര്‍ഡുകളിൽ പുലി മുരുകന് ശേഷം ആധിപത്യം സ്ഥാപിക്കുന്ന മലയാള ചിത്രമായി മാറുകയാണ്.
ബോക്സോഫീസ് കണക്കുകൾ പ്രകാരം ആദ്യ അഞ്ച് ദിനം കൊണ്ട് ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയ കളക്ഷൻ 13 കോടി രൂപയ്ക്കു മുകളിൽ ആണ്. പുലി മുരുകൻ എന്ന കഴിഞ്ഞ വർഷമിറങ്ങിയ മോഹൻലാൽ ചിത്രം കഴിഞ്ഞാൽ ഇത് മലയാളത്തിലെ പുതിയ റെക്കോർഡ് ആണ്.
പുലി മുരുകൻ കേരളത്തിൽ നിന്ന് മാത്രം ആദ്യ മൂന്നു ദിനം കൊണ്ട് തന്നെ 13 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ആദ്യ ആഴ്ച തീരുന്നതിനു മുൻപേ തന്നെ 10 കോടിയിൽ അധികം കളക്ഷൻ കേരളത്തിൽ നിന്ന് നേടിയ മറ്റു ചിത്രങ്ങൾ ഒപ്പം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, എസ്രാ, ദി ഗ്രേറ്റ് ഫാദർ എന്നിവയാണ്.
രാമലീല ഈ പോക്ക് പോയാൽ ആദ്യ ആഴ്ച തീരുമ്പോഴേക്കും 15 കോടിയിലധികം രൂപ കേരളത്തിൽ നിന്ന് മാത്രം വാരിയെടുക്കുന്ന ലക്ഷണം ആണ് കാണുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ആദ്യ മൂന്നാഴ്ചക്കുള്ളിലെ തീയേറ്റര്‍ റണ്ണില്‍ നിന്നും മാത്രം തന്നെ മുടക്ക് മുതല്‍ തിരിച്ചു പിടിക്കും എന്നുറപ്പാണ്. ഏതായാലും ജനപ്രിയ നായകന്‍റെ വമ്പൻ തിരിച്ചു വരവിനാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.