പ്രേക്ഷകർ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ദിലീപ് ചിത്രം രാമലീല നാളെ മുതൽ കേരളത്തിലെ പ്രദർശനശാലകളിൽ എത്തുകയാണ് . ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് എത്തി കഴിഞ്ഞു. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം നാളെ എത്തുന്നത്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം അരുൺ ഗോപി എന്ന നവാഗതൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രത്തിൽ ദിലീപ് രാമനുണ്ണി എന്ന രാഷ്ട്രീയക്കാരന്റെ വേഷമാണ് ചെയ്യുന്നത്. സച്ചിയാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതവും ഷാജി കുമാർ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിചിരിക്കുന്നത് രാധിക ശരത് കുമാറും പ്രയാഗ മാർട്ടിനും ആണ്.
ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തു നാളെ തിയേറ്ററിൽ എത്തുന്ന ഈ ചിത്രം ഒരു വമ്പൻ വിജയം ആവുമെന്നാണ് ആരാധകരുടെയും അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ. ചിത്രത്തിന് വളരെ മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ഇപ്പോൾ കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സിദ്ദിഖ്, വിജയ രാഘവൻ, ഹാരിഷ് പേരാടി , കലാഭവൻ ഷാജോൺ, ശ്രീനിവാസൻ , ലെന, മുകേഷ്, രഞ്ജി പണിക്കർ, രമേശ് പിഷാരടി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.