ജനപ്രിയ നായകൻ ദിലീപ് നായകനായ ചിത്രമാണ് നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല എന്ന പൊളിറ്റിക്കൽ ത്രില്ലർ. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം ജൂലൈ ആദ്യ വാരം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത് ആയിരുന്നെങ്കിലും, നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായി പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. അതിനിടക്ക് ചിത്രത്തിന്റെ രണ്ടു ടീസർ റിലീസ് ചെയ്യുകയുണ്ടായി.
രണ്ടു ടീസറും ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചുവെങ്കിലും കുറച്ചു ദിവസം മുൻപേ ഇറങ്ങിയ രണ്ടാം ടീസർ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി എന്ന് തന്നെ പറയാം. ഒരു മില്യൺ വ്യൂസും കടന്നു ടീസർ ഇപ്പോൾ കുതിക്കുകയാണ് മുന്നോട്ടു എന്നത് കേരളത്തിൽ വീണ്ടും ജനപ്രിയ നായകന്റെ തരംഗം വരാൻ പോകുന്നതിന്റെ സൂചനയായി ബോക്സ് ഓഫീസ് പണ്ഡിറ്റുകൾ വിലയിരുത്തുന്നുണ്ട് .
കോടതി വിധിക്കാതെ ആരും തെറ്റുകാരൻ ആവില്ലെന്ന് സൂചിപ്പിക്കുന്ന മുകേഷിന്റെ ഡയലോഗും അതുപോലെ താൻ തന്നെ കുറ്റവാളി ആകണം എന്ന് ആർക്കോ നിർബന്ധം ഉള്ളത് പോലെ ഉണ്ട് എന്ന് സൂചിപ്പിക്കുന്ന ദിലീപിന്റെ സംഭാഷണവും ചേർന്നതാണ് പുതിയ ടീസർ. ദിലീപ് നേരിടുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഏറ്റവും പ്രസക്തിയുള്ളതായും മാറുന്നത് കൊണ്ടാണ് ഈ ടീസറിന് ഇത്ര വരവേൽപ്പ് ലഭിക്കുന്നത്.
പ്രശസ്ത എഴുത്തുകാരനും സംവിധായകനും ആയ സച്ചി തിരക്കഥയൊരുക്കിയ ഈ പൊളിറ്റിക്കൽ ത്രില്ലറിൽ ദിലീപിന്റെ നായികയായെത്തുന്നത് പ്രയാഗ മാർട്ടിൻ ആണ്. പ്രശസ്ത തമിഴ് നടി രാധിക ശരത്കുമാർ , മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, വിജയ രാഘവൻ, കലാഭവൻ ഷാജോൺ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഷാജി കുമാർ ഛായാഗ്രാഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.
രാമനുണ്ണി എന്ന രാഷ്ട്രീയ നേതാവായി ആണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. രാധിക ശരത്കുമാർ ദിലീപിന്റെ അമ്മ വേഷത്തിലെത്തുന്നു . ഈ ചിത്രം ഓണത്തിനോ അല്ലെങ്കിൽ പൂജ റിലീസ് ആയോ പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും ചിത്രത്തിന്റെ ടീസറിന് കിട്ടിയ ആവേശകരമായ സ്വീകരണം ചിത്രത്തിനും ലഭിക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.