നമ്മുക്കെല്ലാവർക്കും അറിയാം എത്രമാത്രം പ്രതിസന്ധികൾ തരണം ചെയ്താണ് അരുൺ ഗോപി എന്ന നവാഗതൻ ഒരുക്കിയ രാമലീല ഇന്നലെ കേരളത്തിലെ തീയേറ്ററുകളിൽ എത്തിയത് എന്ന്. കഴിഞ്ഞ ജൂലൈ മാസത്തിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇനി റിലീസ് ചെയ്യുമോ എന്ന് വരെ തോന്നുന്ന വിധം പ്രശ്നങ്ങളിൽ അകപ്പെട്ടിരുന്നു. ജനപ്രിയ നായകൻ ദിലീപ് നായകൻ ആയി എത്തിയ ഈ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും തിയേറ്റർ ഉപരോധിക്കുമെന്നും വരെ പറഞ്ഞു ആളുകൾ രംഗത്ത് വന്നിരുന്നു. ദിലീപ് പോലീസ് കസ്റ്റഡിയിൽ ആയതു പ്രതിഷേധത്തിന്റെ ആക്കം ഓരോ നിമിഷവും വർധിപ്പിക്കാൻ കാരണം ആയി എന്നും പറയാം. പക്ഷെ എല്ലാം പ്രതിസന്ധികളുടെയും കാർമേഘങ്ങൾക്കു മേൽ ഇന്നലെ രാമലീല സൂര്യ വെളിച്ചം പോലെ ഉദിച്ചുയർന്നു. ഗംഭീര പ്രേക്ഷകാഭിപ്രായവുമായി വമ്പൻ തുടക്കമാണ് ഈ ചിത്രത്തിനു ബോക്സ് ഓഫീസിൽ ലഭിച്ചിരിക്കുന്നത്.
ടോമിച്ചൻ മുളകുപാടം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഗംഭീര ആദ്യ ദിന കളക്ഷൻ ആണ് ലഭിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ പറയുന്നത്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് രാമലീലക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് പണ്ഡിറ്റുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് ഇത് വരെ പുറത്തു വന്നില്ലെങ്കിലും അതുടനെ വരും എന്നാണ് പ്രതീക്ഷ. ഏതായാലും എല്ലായിടത്തും വമ്പൻ ജന തിരക്ക് ആണ് ചിത്രം കാണാൻ ആയി അനുഭവപ്പെടുന്നത്. ബുക്കിംഗ് സ്റ്റാറ്റസ് എല്ലാം മിക്ക സ്ഥലത്തും ഫുൾ ആണ്. അവധി ദിവസങ്ങൾ കൂടി ആയതു കൊണ്ട് ഞെട്ടിക്കുന്ന വീക്കെൻഡ് കളക്ഷൻ ആണ് ചിത്രത്തെ കാത്തിരിക്കുന്നത്.
പ്രയാഗ മാർട്ടിൻ, രാധിക ശരത് കുമാർ, സിദ്ദിഖ്, വിജയ രാഘവൻ, ഹാരിഷ് പേരാടി , കലാഭവൻ ഷാജോൺ, ശ്രീനിവാസൻ , ലെന, മുകേഷ്, രഞ്ജി പണിക്കർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗം ആണ്. ഗംഭീര പൊളിറ്റിക്കൽ ത്രില്ലർ എന്ന അഭിപ്രായം നേടിയ ഈ ചിത്രം രചിച്ചിരിക്കുന്നത് സച്ചി ആണ്. ഗോപി സുന്ദർ സംഗീതവും ഷാജി കുമാർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.