നവാഗതനായ അരുൺഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം രാമലീല ഈ മാസം 28 ന് തീറ്ററുകളിലേക്ക്. പലതവണ മാറ്റി വെച്ച റിലീസ് തീയതിയാണ് ഒടുക്കം അണിയറപ്രവർത്തകർ 28 നാണെന്ന് അറിയിച്ചത്.
ഏറെ പ്രതിസന്തികൾക്കൊടുവിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. നടിയെ ആക്രമിച്ച ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപ് ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ആ സാഹചര്യത്തിൽ രാമലീലയുടെ ജനങ്ങൾക്കിടയിലെ സ്വീകാര്യത എത്തരത്തിലുള്ളതായിരിക്കും എന്നത് പ്രവചനാതീതമായ കാര്യമാണ്. ഏറെ ആകാംക്ഷയോടെയാണ് സിനിമാലോകം ചിത്രത്തിന്റെ റിലീസിങ്ങിനെ നോക്കി കാണുന്നത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷണം നിര്‍ണായക തെളിവുകളോടെ പുതിയ ദിശയിലേക്ക് നീങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.
നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാമലീല ഈ മാസം 22 ന് റിലീസ് ചെയ്യുമെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ വസ്തുതാ വിരുദ്ദമാണെന്നും റിലീസിങ്ങിനെ കുറിച്ച വഴിയേ അറിയിക്കാമെന്നും സംവിധായകൻ അരുൺ ഗോപി പറഞ്ഞിരുന്നു.
ആ സാഹചര്യത്തിൽ ആണ് ചിത്രത്തിന്റെ റിലീസ് 28 നാണെന്ന് സംവിധായകൻ തന്നെ പ്രഖ്യാപിച്ചത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.