ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിൽ അഭിനയിച്ച രാമലീല എന്ന ചിത്രം ഈ മാസം 28 നു പ്രദർശനം ആരംഭിക്കുകയാണ്. അരുൺ ഗോപി എന്ന എന്ന നവാഗതൻ സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലർ രചിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകനും രചയിതാവുമായ സച്ചിയാണ് . മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രയാഗ മാർട്ടിൻ ആണ് നായിക ആയെത്തുന്നത്. രാധിക ശരത്കുമാർ , മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, വിജയ രാഘവൻ, കലാഭവൻ ഷാജോൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു.
ഗോപി സുന്ദർ ഈണമിട്ട “ആര് ചെയ്ത പാപമിന്നു പേറിടുന്നു രാമാ..” എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഈ രണ്ടു ടീസറുകൾക്കും വൻ വരപ്പേല്പ്പു തന്നെയാണ് ലഭിച്ചിരുന്നത്. ദിലീപ് രാമനുണ്ണി എന്ന രാഷ്ട്രീയക്കാരൻ ആയി എത്തുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ഷാജി കുമാർ ആണ്.
ഈ കഴിഞ്ഞ ജൂലൈ മാസത്തിൽ റിലീസ് ചെയ്യാനിരുന്ന രാമലീല , നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റാരോപിതനായി പോലീസ് കസ്റ്റഡിയിൽ ആയപ്പോൾ റിലീസ് നീണ്ടു പോയ ചിത്രമാണ്. ഏതായാലൂം ഇപ്പോൾ പുറത്തിറങ്ങിയ ഗാനത്തിലെ വരികൾ പോലും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയെ പരോക്ഷമായി സൂചിപ്പിക്കുന്ന അർഥങ്ങൾ നല്കുന്നു എന്നതു ശ്രദ്ധേയമാണ്.
ബിഗ് ബജറ്റ് ചിത്രമായ രാമലീല ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസിനു ആണ് ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.രാമലീല റിലീസ് ഒരു വലിയ വിജയമാക്കി മാറ്റാൻ ഉറച്ചു തന്നെയാണ് ദിലീപ് ആരാധകർ മുന്നോട്ടു നീങ്ങുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.