കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ എല്ലാ ചിത്രങ്ങളും വമ്പൻ ഹിറ്റുകളാണ്. ഈ ടീമിൽ നിന്നും വന്ന ദൃശ്യമെന്ന ആദ്യത്തെ ചിത്രം മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി ക്ലബിലെത്തുന്ന ചിത്രമായി ഇൻഡസ്ട്രി ഹിറ്റായി മാറിയപ്പോൾ, ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 പാൻ ഇന്ത്യ തലത്തിലും ആഗോള തലത്തിലുമാണ് സൂപ്പർ വിജയം നേടിയത്. അതിന് ശേഷം ഇവരൊന്നിച്ച ട്വൽത് മാൻ എന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത്, അവരുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി മാറി. അത്കൊണ്ട് തന്നെ ഇവരൊന്നിക്കുന്ന പുതിയ ചിത്രത്തിനും പ്രതീക്ഷകളേറെയാണ്. റാം എന്ന ചിത്രത്തിന് വേണ്ടിയാണു മോഹൻലാൽ- ജീത്തു ജോസഫ് ടീം ഇനിയൊന്നിക്കുന്നതു. കോവിഡ് പ്രതിസന്ധിക്കു മുൻപേ പകുതിയോളം ഷൂട്ടിംഗ് കഴിഞ്ഞ ഈ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം ജൂലൈ മാസത്തിലാരംഭിക്കും.
വിദേശത്തു ഷൂട്ട് ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നതെന്നും, എന്നാൽ സാധാരണ നമ്മൾ ഇവിടെ കണ്ടു വരുന്ന ആക്ഷൻ ചിത്രങ്ങളേക്കാൾ, കുറച്ചു കൂടി റിയലിസ്റ്റിക്കായി, ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷൻ പാറ്റേൺ പിന്തുടർന്നാവും ഈ ചിത്രമൊരുക്കുക എന്നാണ് ജീത്തു ജോസഫ് പറയുന്നത്. ബിഹൈൻഡ്‌വുഡ്സ് കോള്ഡിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇത് വെളിപ്പെടുത്തുന്നത്. അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന റാമിൽ നായികാ വേഷം ചെയ്യുന്നത് തെന്നിന്ത്യൻ സൂപ്പർ നായികയായ തൃഷയാണ്. ഇന്ദ്രജിത് സുകുമാരനും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം വലിയ ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. റാമിന് ശേഷം വീണ്ടുമൊരു മോഹൻലാൽ ചിത്രം താൻ ചെയ്യുന്നുണ്ടെന്നും, അത് നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസാണെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തിയിട്ടുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.