പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് ഇപ്പോൾ തന്റെ പുതിയ ചിത്രമായ ദൃശ്യം 2 നേടുന്ന വമ്പൻ വിജയത്തിന്റെ സന്തോഷത്തിലാണ്. ആമസോൺ പ്രൈം റിലീസായി എത്തിയ ഈ ചിത്രം ഇന്ത്യ മുഴുവനും ഇന്ത്യക്കു പുറത്തും വമ്പൻ ജനപ്രീതിയാണ് നേടുന്നത്. ചിത്രത്തിലെ നായകൻ മോഹൻലാലിനും ജീത്തു ജോസഫിനും വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. അടുത്ത മാസം ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക് ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോൾ ജീത്തു ജോസഫ്. അതിനിടയിൽ ഒരു ഓൺലൈൻ സിനിമാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ അടുത്ത മോഹൻലാൽ ചിത്രമായ റാമിനെ കുറിച്ചും ജീത്തു ജോസഫ് മനസ്സ് തുറന്നു. റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പകുതിയോളം തീർത്തപ്പോഴാണ് കോവിഡ് പ്രതിസന്ധി മൂലം ലോക്ക് ഡൌൺ വന്നതും ചിത്രത്തിന്റെ ഷൂട്ടിംഗ് നിലച്ചതും. ബാക്കിയുള്ള ഭാഗം ഷൂട്ട് ചെയ്യേണ്ടത് ബ്രിട്ടൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ആയതു കൊണ്ടും അവിടെയെല്ലാം ഇപ്പോഴും കോവിഡ് പ്രതിസന്ധി തുടരുന്നത് കൊണ്ടും, അവിടെ സുരക്ഷിതമായി ഷൂട്ട് ചെയ്യാനുള്ള സാഹചര്യമൊരുങ്ങുമ്പോൾ മാത്രമേ റാമിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാൻ സാധിക്കു എന്ന് ജീത്തു ജോസഫ് വെളിപ്പെടുത്തി.
മാത്രമല്ല, റാം ഒരു മാസ്സ് ചിത്രം ആയിരിക്കുമെന്നും, പക്ഷെ വിജയ്‌യുടെ ഒക്കെ തമിഴ് മാസ്സ് ചിത്രങ്ങളുടെ രീതിയിലുള്ള ഒരു ചിത്രമാവില്ല റാം എന്നും ജീത്തു ജോസഫ് വ്യക്‌തമാക്കുന്നു. കുറച്ചു കൂടി റിയലിസ്റ്റിക് ആയ രീതിയിൽ ഒരുക്കുന്ന ഒരു ആക്ഷൻ ചിത്രമായിരിക്കും റാം എന്നാണ് ജീത്തു ജോസഫ് വിശദീകരിക്കുന്നത്. മോഹൻലാലിന്റെ നായികയായി ഈ ചിത്രത്തിൽ എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി തൃഷയാണ്. അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും ജീത്തു ജോസഫാണ്. റാം കൂടാതെ ദൃശ്യം മൂന്നാം ഭാഗവും ജീത്തു ജോസഫ്- മോഹൻലാൽ ടീമിൽ നിന്നെത്തും. മറ്റു രണ്ടു കഥകളും മോഹൻലാലിനെ നായകനാക്കി ചെയ്യാൻ ജീത്തു ജോസഫ് പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദൃശ്യം 2 ന്റെ തെലുങ്കു റീമേക് ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കിയതിനു ശേഷം റാം അല്ലെങ്കിൽ ഒരു യുവ താര ചിത്രം ചെയ്യാനാണ് ജീത്തു ജോസഫിന്റെ പ്ലാൻ.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.