എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ആർ ആർ ആറിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയ തെലുങ്കു സൂപ്പർ താരമാണ് മെഗാ പവർ സ്റ്റാർ റാം ചരൺ. തെന്നിന്ത്യയുടെ മെഗാ സ്റ്റാറായ ചിരഞ്ജീവിയുടെ മകൻ കൂടിയായ റാം ചരൺ ഇപ്പോൾ മികച്ച നടനെന്ന നിലയിൽ കൂടി തന്റെ സ്ഥാനം ടോളിവുഡിൽ നേടുകയാണ്. വമ്പൻ ആരാധക വൃന്ദമുള റാം ചരൺ ഇപ്പോൾ ഒരു സൽമാൻ ഖാൻ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. സൽമാൻ ഖാനെ നായകനാക്കി ഫർഹാദ് സാംജി ഒരുക്കുന്ന വമ്പൻ ചിത്രത്തിലാണ് റാം ചരൺ അഭിനയിക്കാൻ പോകുന്നതെന്ന് പിങ്ക് വില്ലയാണ് റിപ്പോർട്ട് ചെയ്യുന്നത്. വെങ്കടേഷ്, പൂജ ഹെഗ്‌ഡെ, ജെസ്സി ഗിൽ, ഷെഹ്നാസ് ഗിൽ, പാലക് തിവാരി, രാഘവ് ജുവൽ, സിദ്ധാർഥ് നിഗം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഈ ചിത്രത്തിന്റെ ഒരു വലിയ ഭാഗം ഇപ്പോൾ ഹൈദരാബാദിൽ ഷൂട്ട് ചെയ്‌തും പൂർത്തിയാക്കിയിട്ടുണ്ട്.
സൽമാൻ ഖാനോടൊപ്പം ഈ ചിത്രത്തിലെ ഒരു ഗാനത്തിലാണ് റാം ചരൺ എത്തുന്നതെന്നാണ് സൂചന. ഇവരോടൊപ്പം വെങ്കിടേഷും ഈ ഗാനത്തിലുണ്ടെന്നും വാർത്തകൾ പറയുന്നു. സൽമാൻ ഖാനെ കാണാൻ താരം ഈ സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ്, റാം ചരൺ ഒരു സ്പെഷ്യൽ ഡാൻസ് നമ്പറുമായി ഈ ഗാനത്തിൽ വന്നാലോ എന്ന ആശയമുദിച്ചതും ഷൂട്ട് ചെയ്തതുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിരഞ്ജീവി നായകനായെത്തുന്ന ഗോഡ് ഫാദർ എന്ന പുതിയ ചിത്രത്തിൽ അതിഥി താരമായി സൽമാൻ ഖാനും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ഈ തെലുങ്ക് റീമേക്കിൽ, മലയാളത്തിൽ പൃഥ്വിരാജ് ചെയ്ത കഥാപാത്രമാണ് തെലുങ്കിൽ സൽമാൻ ഖാൻ അവതരിപ്പിക്കുക.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.