രാകേഷ് ഉണ്ണി എന്ന മലയാളിയെ കുറച്ചു ദിവസം മുൻപ് വരെ ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് കേരളത്തിലെ ഓരോ സംഗീത പ്രേമിക്കും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയവർക്കും രാകേഷ് ഉണ്ണിയെ അറിയാം. രാകേഷ് ഉണ്ണിയുടെ മനോഹരമായ ശബ്ദവും ഗാനവുമാണ് ഇന്ന് ഇദ്ദേഹത്തെ സോഷ്യൽ മീഡിയ സെൻസേഷൻ ആക്കുന്നത്. കയറ്റിറക്കു തൊഴിലാളി ആയ രാകേഷ് ഉണ്ണി ജോലിക്കിടെ വിശ്രമിക്കുമ്പോൾ പാടിയ ഒരു ഗാനം മൊബൈൽ വീഡിയോ ആയി സോഷ്യൽ മീഡിയയിൽ എത്തുകയും അത് വളരെ വേഗം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
അദ്ദേഹത്തിന്റെ ആലാപനം കേട്ട് അത്ഭുതപെട്ട സംഗീത സംവിധായകൻ ഗോപി സുന്ദർ അദ്ദേഹത്തെ കണ്ടു പിടിച്ചു കൊടുക്കണമെന്നും ഈ ഗായകനെ കൊണ്ട് തന്റെ ഗാനം സിനിമയിൽ പാടിക്കണം എന്നും ഫേസ്ബുക് പോസ്റ്റ് ഇട്ടു. ഇപ്പോഴിതാ സാക്ഷാൽ ഉലകനായകൻ കമല ഹാസന്റെ മുന്നിലും രാകേഷ് ഉണ്ണി പാടിയിരിക്കുകയാണ്.
എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനിൽ പാടാൻ അവസരം ലഭിച്ച രാമനുണ്ണിക്ക് അതോടൊപ്പം തന്നെ താൻ ഏറെ ആരാധിക്കുന്ന ശങ്കർ മഹാദേവന് വേണ്ടിയും പാടാൻ സാധിച്ചു. ശങ്കർ മഹാദേവൻ രാകേഷ് ഉണ്ണിയെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചിരുന്നു. ശങ്കർ മഹാദേവൻ സംഗീതം നൽകി ആലപിച്ച “നീ ഇല്ലാമൈ നാൻ..” എന്ന ഗാനമാണ് രാകേഷ് ഉണ്ണി ആലപിച്ചത്. വിശ്വരൂപം എന്ന ചിത്രത്തിൽ കമല ഹാസൻ അഭിനയിച്ച ഗാനമാണ് ഇത്. അദ്ദേഹം തന്നെയാണ് ഈ ഗാനത്തിന് രചനയും നിർവഹിച്ചത്.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായ രാകേഷ് ഉണ്ണി ശങ്കർ മഹാദേവന്റെയും കമല ഹാസന്റെയും മുന്നിലും എത്തിക്കൊണ്ടു ഇപ്പോൾ മലയാളികളുടെ അഭിമാനം ആയി മാറിയിരിക്കുകയാണ്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.