സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം രാകേഷ് ഉണ്ണി നൂറനാടാണ്. ഒരു ഗാനാലാപനം മൂലം ജീവിതം തന്നെ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. വിശ്വരൂപം എന്ന സിനിമയിലെ ‘ഉന്നയ് കാണാത നാൾ’ എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം ആലപിക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുണ്ടായി, വളരെ ചുരുങ്ങിയ സമയംകൊണ്ട് ചർച്ച വിഷയമാവുകയും സംഗീത സംവിധായകൻ ഗോപി സുന്ദർ തന്റെ ഒഫീഷ്യൽ പേജിൽ രാകേഷിന്റെ ഗാനം പോസ്റ്റ് ചെയ്യുകയും തന്റെ അടുത്ത സിനിമയിലെ ഗാനത്തിൽ ഈ ശബ്ദമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഗോപി സുന്ദർ അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയ ദിനമായ ഇന്ന് ശങ്കർ മഹാദേവൻ രാകേഷിന്റെ അടുത്ത ഗാനവും പോസ്റ്റ് ചെയ്യുകയുണ്ടായി. അന്യൻ സിനിമയിലെ ‘ഓ സുകുമാരി’ എന്ന ഗാനം അതിമനോഹരമായി ആലപിച്ച രാകേഷിനെ നേരിട്ട് വിളിച്ചു അഭിനന്ദിക്കുകയും വൈകാതെ തന്നെ ഒരുമിച്ചു വർക്ക് ചെയ്യാൻ സാധിക്കുമെന്ന് ശങ്കർ മഹാദേവൻ പറയുകയുണ്ടായി.
രണ്ട് വലിയ അവസരങ്ങൾ ലഭിച്ച രാകേഷ് ഏറെ സന്തോഷവാനായിരിക്കുകയാണ്, എന്നാൽ രാകേഷിനെ പിന്തുണച്ചുകൊണ്ട് ഒടിയൻ സംഗീത സംവിധായകനും രംഗത്ത് വന്നിരിക്കുകയാണ്. സൂര്യയുടെ ‘താന സെർന്താ കൂട്ടം’ സിനിമയുടെ സംവിധായകൻ വിഘ്‌നേശ് ശിവൻ രാകേഷ് ഉണ്ണിയുടെ നമ്പർ അടക്കം ഒരു പോസ്റ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. തമിഴിലെ പ്രമുഖ സംഗീത സംവിധായകരെ എല്ലാവരെയും അദ്ദേഹം പോസ്റ്റിൽ മെൻഷൻ ചെയ്തിരുന്നു, എന്നാൽ വിഘ്‌നേശ് ശിവന് മറുപടിയുമായി ആദ്യം വന്നത് വിക്രം വേദ, ഒടിയൻ സിനിമയുടെയെല്ലാം സംഗീത സംവിധായകൻ സാം സി. എസാണ്.
വരും ദിവസങ്ങളിൽ തന്റെ ഒരു ചിത്രത്തിന്റെ ആൽബത്തിൽ അദ്ദേഹത്തെ എന്തായാലും പാടിപ്പിക്കും എന്ന് സാം ഉറപ്പ് നൽകിയിട്ടുണ്ട്. താനും വളരെ കഷ്ടപ്പെട്ട് ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വന്നതെന്നും സാം കൂട്ടിച്ചേർത്തു, നല്ലൊരു ഭാവി ഈ കലാകാരന് ഉണ്ടാവട്ടെ എന്ന് ആശംസിച്ചാണ് സാം പോസ്റ്റ് അവസാനിപ്പിച്ചത്. മലയാളത്തിലും, തമിഴിലും ഗാനങ്ങൾ ആലപിക്കാൻ വൈകാതെ തന്നെ രാകേഷ് പ്രത്യക്ഷപ്പെടും എന്ന കാര്യത്തിൽ ഉറപ്പായിട്ടുണ്ട്. കഴിവുള്ള കലാകാരന്മാരെ എത്ര വൈകിയാണെങ്കിലും അവസരങ്ങൾ തേടിയെത്തും എന്നതിന് ഒരു ഉദാഹരണം മാത്രമാണ് രാകേഷ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.