തമിഴകത്തിന്റെ തലൈവർ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് പ്രഖ്യാപിച്ചു. കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം രജനികാന്തിന്റെ 169 ആം ചിത്രമാണ്. ജയിലർ എന്നാണ് ഈ രജനികാന്ത്- നെൽസൺ ചിത്രത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് സംഗീതമൊരുക്കുന്നത് സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും രജനികാന്ത് ഈ ചിത്രത്തിലവതരിപ്പിക്കുകയെന്നാണ് സൂചന. ദളപതി വിജയ് നായകനായ നെൽസൺ ചിത്രം ബീസ്റ്റ് ഏറെ വിമർശങ്ങൾ നേരിട്ടപ്പോൾ, രജനികാന്ത് ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് നെൽസനെ മാറ്റി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏതായാലും നെൽസൺ ദിലീപ്കുമാർ എന്ന സംവിധായകനിൽ പൂർണ്ണ വിശ്വാസമർപ്പിച്ചിരിക്കുകയാണ് രജനികാന്തും നിർമ്മാതാക്കളായ സൺ പിക്ചേഴ്സും. ബീസ്റ്റ് എന്ന ചിത്രം നിർമ്മിച്ചതും സൺ പിക്‌ചേഴ്‌സാണ്.
ശിവ ഒരുക്കിയ അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം രജനികാന്ത് ചെയ്യുന്ന ചിത്രമാണ് ജയിലർ. ശിവ ചിത്രം വലിയ വിമർശനം നേടിയെന്നു മാത്രമല്ല, ബോക്സ് ഓഫീസിൽ തകരുകയും ചെയ്തു. അതുകൊണ്ട് തന്നെ ജയിലർ എന്ന ഈ പുതിയ ചിത്രം സംവിധായകൻ നെൽസനൊപ്പം തന്നെ സൂപ്പർ സ്റ്റാർ രജനികാന്തിനും നിർണ്ണായകമാണ്. സംവിധായകൻ നെല്‍സണ്‍ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. നേരത്തെ, തിരക്കഥാ രചനയിൽ നെൽസനെ സഹായിക്കാൻ പ്രശസ്ത സംവിധായകൻ കെ എസ് രവികുമാർ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നു റിപ്പോർട്ടുകൾ വന്നിരുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.