[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റം നടത്താൻ രാജ്‌കുമാർ റാവു- കങ്കണ ടീം എത്തുന്നു..!

പ്രശസ്ത ബോളിവുഡ് താരങ്ങളായ രാജ് കുമാർ റാവു- കങ്കണ റണാവത് എന്നിവർ ഒന്നിച്ച ചിത്രമാണ് ജഡ്ജ്‌മെന്റൽ ഹേ ക്യാ. നാളെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് മൂവി ഫാക്ടറി ആണ്. വമ്പൻ പ്രതീക്ഷയാണ് ഇതിന്റെ ട്രൈലെർ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നതു. ഗംഭീര അഭിനേതാക്കളായ രാജ് കുമാർ റാവുവും കങ്കണയും ഒന്നിക്കുമ്പോൾ ഒരു ഗംഭീര ചിത്രം തന്നെയാവും ജഡ്ജ്‌മെന്റൽ ഹേ ക്യാ എന്നാണ് പ്രേക്ഷക പ്രതീക്ഷ. ഒരു സൈക്കോളജിക്കൽ ബ്ലാക്ക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഇതിന്റെ ആദ്യത്തെ പേര് മെന്റൽ ഹേ ക്യാ എന്നായിരുന്നു. പിന്നീട് സെൻസർ ബോർഡ് ഇടപെട്ടതോടെ ആണ് ഇതിന്റെ ടൈറ്റിൽ മാറ്റിയത്.

പ്രകാശ് കോവെലാമുടി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് കനികാ ധില്ലൻ ആണ്. ബാലാജി മോഷൻ പിക്ചേഴ്സ്, കർമ്മ മീഡിയ ആൻഡ് എന്റർടൈൻമെന്റ്, എ എൽ ടി എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ഏക്താ കപൂർ, ശോഭ കപൂർ, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കണ- രാജ് കുമാർ റാവു ടീം മുൻപ് ഒന്നിച്ചെത്തിയ ക്വീൻ എന്ന ചിത്രം ബ്ലോക് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ വിജയം ആണ് നേടിയത്. കങ്കണ നായികാ വേഷത്തിൽ എത്തിയ മണികർണികാ എന്ന ചരിത്ര സിനിമ ബോക്സ് ഓഫീസിൽ നൂറു കോടി കളക്ഷൻ നേടിയിരുന്നു. അതുപോലെ സ്ത്രീ, ഏക് ലഡ്കി കോ ദേഖാ തോ ഐസ ലഗാ എന്നീ ചിത്രങ്ങളിലൂടെ ഒരു താരം എന്ന നിലയിൽ രാജ്‌കുമാർ റാവുവും വമ്പൻ മുന്നേറ്റം ആണ് നടത്തിയത്. അതുകൊണ്ടു തന്നെ ഇവർ രണ്ടു പേരും വമ്പൻ വിജയങ്ങൾക്കു ശേഷം ഒന്നിച്ചെത്തുമ്പോൾ ബോക്സ് ഓഫീസിൽ അതിന്റെ പ്രതിഫലനം ഉണ്ടാകും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.