പ്രശസ്ത ബോളിവുഡ് താരങ്ങളായ രാജ് കുമാർ റാവു- കങ്കണ റണാവത് എന്നിവർ ഒന്നിച്ച ചിത്രമാണ് ജഡ്ജ്‌മെന്റൽ ഹേ ക്യാ. നാളെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് മൂവി ഫാക്ടറി ആണ്. വമ്പൻ പ്രതീക്ഷയാണ് ഇതിന്റെ ട്രൈലെർ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നതു. ഗംഭീര അഭിനേതാക്കളായ രാജ് കുമാർ റാവുവും കങ്കണയും ഒന്നിക്കുമ്പോൾ ഒരു ഗംഭീര ചിത്രം തന്നെയാവും ജഡ്ജ്‌മെന്റൽ ഹേ ക്യാ എന്നാണ് പ്രേക്ഷക പ്രതീക്ഷ. ഒരു സൈക്കോളജിക്കൽ ബ്ലാക്ക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഇതിന്റെ ആദ്യത്തെ പേര് മെന്റൽ ഹേ ക്യാ എന്നായിരുന്നു. പിന്നീട് സെൻസർ ബോർഡ് ഇടപെട്ടതോടെ ആണ് ഇതിന്റെ ടൈറ്റിൽ മാറ്റിയത്.
പ്രകാശ് കോവെലാമുടി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് കനികാ ധില്ലൻ ആണ്. ബാലാജി മോഷൻ പിക്ചേഴ്സ്, കർമ്മ മീഡിയ ആൻഡ് എന്റർടൈൻമെന്റ്, എ എൽ ടി എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ഏക്താ കപൂർ, ശോഭ കപൂർ, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കണ- രാജ് കുമാർ റാവു ടീം മുൻപ് ഒന്നിച്ചെത്തിയ ക്വീൻ എന്ന ചിത്രം ബ്ലോക് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ വിജയം ആണ് നേടിയത്. കങ്കണ നായികാ വേഷത്തിൽ എത്തിയ മണികർണികാ എന്ന ചരിത്ര സിനിമ ബോക്സ് ഓഫീസിൽ നൂറു കോടി കളക്ഷൻ നേടിയിരുന്നു. അതുപോലെ സ്ത്രീ, ഏക് ലഡ്കി കോ ദേഖാ തോ ഐസ ലഗാ എന്നീ ചിത്രങ്ങളിലൂടെ ഒരു താരം എന്ന നിലയിൽ രാജ്‌കുമാർ റാവുവും വമ്പൻ മുന്നേറ്റം ആണ് നടത്തിയത്. അതുകൊണ്ടു തന്നെ ഇവർ രണ്ടു പേരും വമ്പൻ വിജയങ്ങൾക്കു ശേഷം ഒന്നിച്ചെത്തുമ്പോൾ ബോക്സ് ഓഫീസിൽ അതിന്റെ പ്രതിഫലനം ഉണ്ടാകും എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഷെയ്ൻ…
വിഷ്ണു മഞ്ചു നായകനായ പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി പുറത്ത്. 2025 ഏപ്രിൽ 25 നാണ് ചിത്രം…
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആട് ജീവ്തം ഓസ്കാറിലേക്ക് എന്ന് വാർത്തകൾ. അതിന്റെ തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ എന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ തീർക്കുന്ന തിരക്കിലാണ്. ഡിസംബർ ആദ്യ വാരത്തിലാണ് പൃഥ്വിരാജ് ഒരുക്കുന്ന…
ബേസിൽ ജോസഫ് - നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്ത സൂക്ഷ്മദർശിനി സൂപ്പർ വിജയത്തിലേക്ക്.…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
This website uses cookies.