അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിയാണ് രജീഷ വിജയൻ. മലയാള സിനിമയുടെ പുതു തലമുറയിലെ മികച്ച നടിമാരിൽ ഒരാളെന്ന പേര് സ്വന്തമാക്കിയ രജീഷ പിന്നീട് ജോർജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ് തുടങ്ങിയ ചിത്രങ്ങളിലും നായികയായി. രജീഷ നായികയായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ ലവ്, എല്ലാം ശരിയാകും എന്നിവയാണ്. ഇത് കൂടാതെ രജീഷ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ധനുഷ് നായകനായ കർണ്ണൻ. ധനുഷിന്റെ നായികാ വേഷം ചെയ്തു കൊണ്ടു രജീഷ തമിഴിൽ അരങ്ങേറുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മാരി സെൽവരാജ് ആണ്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ധനുഷിന് ശേഷം തമിഴിൽ വിജയ് സേതുപതിയുടെ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് രജീഷ.
ലോക ക്രിക്കറ്റിലെ സ്പിൻ ബൗളിംഗ് ഇതിഹാസമായ, ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ഈ ചിത്രത്തിൽ മുത്തയ്യ മുരളീധരൻ ആയാണ് വിജയ് സേതുപതി അഭിനയിക്കാൻ പോകുന്നത്. ശ്രീപതി രംഗസാമി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് 800 എന്നാണ്. ഫോണിലൂടെയാണ് സംവിധായകൻ ഇതിന്റെ തിരക്കഥ രെജിഷയോട് പറയുന്നത് എന്നും അത് കേട്ടയുടനെ ഇതിന്റെ ഭാഗമാവാൻ ഈ നടി സമ്മതിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. ശ്രീലങ്കയിൽ ആയിരിക്കും രെജിഷയുടെ ഭാഗങ്ങൾ ചിത്രീകരിക്കുക എന്നാണ് വിവരം. പ്രശസ്ത നടൻ റാണ ദഗ്ഗുബതിയുടെ സുരേഷ് പ്രൊഡക്ഷൻസ്, ദാർ മോഷൻ പിക്ചേഴ്‌സ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.