സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ വേട്ടയ്യൻ റിലീസ് ചെയ്ത് ആദ്യ വീക്കെൻഡിൽ നേടിയ ആഗോള കളക്ഷൻ 240 കോടിക്ക് മുകളിൽ. കേരളത്തിലും ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച വേട്ടയ്യൻ കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്തത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ, ശക്തമായ ആഖ്യാനത്തിലൂടെയും അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും പ്രേക്ഷകരെ ആകർഷിച്ചു.
അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണാ ദഗ്ഗുബതി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഓരോ അഭിനേതാക്കളും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടുന്നുണ്ട്. ഈ വർഷത്തെ ഏറ്റവും താരനിബിഡമായ ചിത്രങ്ങളിലൊന്നാണ് വേട്ടയ്യൻ. നീതി, അധികാരം, ഏറ്റുമുട്ടൽ കൊലപാതകം, അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം, എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും സൂപ്പർ ഹിറ്റാണ്.
വേട്ടയ്യന് ലഭിച്ച മികച്ച പ്രതികരണത്തിന്, നിർമ്മാതാവായ സുബാസ്കരൻ അല്ലിരാജ തന്റെ അഗാധമായ അഭിമാനവും നന്ദിയും പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നുള്ള പിന്തുണ തങ്ങളെ വിനയാന്വിതരാക്കുന്നു എന്നും, മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ചിത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഛായാഗ്രഹണം- എസ് ആർ കതിർ, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- ഫിലോമിൻ രാജ്, ആക്ഷൻ- അൻപറിവ്, കലാസംവിധാനം- കെ കതിർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ – ശബരി.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.