സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ റിലീസ് ചെയ്ത് 9 ദിവസങ്ങൾ പിന്നിടുമ്പോൾ കേരളാ ബോക്സ് ഓഫീസിൽ കുറിച്ചത് പുതിയ ചരിത്രം. ഒൻപത് ദിവസം കൊണ്ട് ഈ ചിത്രം സ്വന്തമാക്കിയത് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന നേട്ടമാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രമായ വിക്രത്തിന്റെ റെക്കോർഡാണ് ജയിലർ തകർത്തത്. 40 കോടിയായിരുന്നു വിക്രം കേരളത്തിൽ നിന്നും നേടിയ ഗ്രോസ് കളക്ഷൻ. എന്നാൽ ഇപ്പോൾ അതും മറികടന്ന് കുതിക്കുന്ന ജയിലർ, കേരളത്തിൽ നിന്നും ആദ്യമായി 50 കോടി കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന ബഹുമതിയും സ്വന്തമാക്കാനുള്ള കുതിപ്പിലാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത്, സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം ചെയ്തത്.
ഓണക്കാലത്തും ജയിലർ കേരളത്തിലെ തീയേറ്ററുകളിൽ തുടരുമെന്നാണ് തീയറ്റർ ഉടമകളും വിതരണക്കാരും പറയുന്നത്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷം ചെയ്തതും ജയിലറിന് ഗുണമായി. മുന്പെങ്ങുമില്ലാത്ത വിധം ഒരു രജനികാന്ത് ചിത്രത്തിന് കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ പിന്തുണ ലഭിച്ചത്, ചിത്രത്തിലെ മോഹൻലാലിൻറെ സാന്നിധ്യം കൊണ്ടാണെന്നു തീയേറ്റർ ഉടമകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാത്യൂസ് എന്ന മോഹൻലാൽ കഥാപാത്രം, ജയിലർ റിലീസ് ചെയ്ത അന്ന് മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും അതിഥി വേഷം ചെയ്ത ഈ ചിത്രത്തിൽ ഞെട്ടിച്ചത് വില്ലനായി അഭിനയിച്ച മലയാളി നടൻ വിനായകനാണ്
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.