സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘2.0’. രജിനികാന്തിനെ നായകനാക്കി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘യന്തിരൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ചിത്രം വരുന്നതെങ്കിലും കഥാപാത്രങ്ങളും, കഥാന്തരീക്ഷവും ആദ്യ ഭാഗത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും. എമി ജാക്സൺ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ബോളിവുഡിലെ പ്രിയ താരം അക്ഷയ് കുമാറാണ് പ്രതിനായകനായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിച്ചിരുന്നു, 2.0 ലെ ഗാനങ്ങളും സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ലൈക്കാ പ്രൊഡക്ഷന്റെ ബാനറിൽ അല്ലിരാജ സുഭാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ഏവരും ആകാംഷയോടെ കാത്തിരുന്ന 2.0 റിലീസ് തിയതി സംവിധായകൻ ശങ്കർ ഇന്നലെ പുറത്തുവിടുകയുണ്ടായി.
ഗ്രാഫിക്സ് വർക്കുകൾ കാരണമാണ് ചിത്രത്തിന്റെ റിലീസ് പലപ്പോഴയും നീട്ടിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വർക്കുകൾ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. ലോകമെമ്പാടും നവംബർ 29ന് വമ്പൻ റീലീസോട് കൂടി ചിത്രം പുറത്തിറങ്ങും. 10,000ൽ പരം സ്ക്രീനുകളിലായി തമിഴ്,ഹിന്ദി, തെലുഗ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. വിദേശ രാജ്യങ്ങളിൽ പിന്നീടായിരിക്കും റിലീസ്. മുഴുനീള 3ഡി ചിത്രമായിട്ടാണ് പ്രദർശനത്തിനെത്തുന്നത്. കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വർഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകർ. ശങ്കർ, ജയമോഹൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവൻ ഷാജോൻ, റിയാസ് ഖാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ. ആർ റഹ്മാനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. നിറവ് ഷായാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സാബു സിറിലാണ് ആർട്ട് ഡയറക്ടർ. ലൈക്കാ പ്രൊഡക്ഷന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ വൈകാതെ തന്നെ പുറത്തിറങ്ങും.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.