തമിഴ്, ഹിന്ദി തുടങ്ങി അന്യഭാഷാ ചിത്രങ്ങൾക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് കേരളം. അതിൽ തന്നെയും തമിഴ് ചിത്രങ്ങൾക്ക് കേരളത്തിൽ ലഭിക്കുന്ന വരവേൽപ്പ് വളരെ ഞെട്ടിക്കുന്നതാണ്. കേരളത്തിൽ ഏറെ ആരാധകരുള്ള രജനീകാന്ത്, വിജയ് ചിത്രങ്ങൾക്ക് അതിനാൽ തന്നെ വമ്പൻ കളക്ഷൻ ലഭിക്കാറുണ്ട്. എന്നാൽ തെലുങ്ക് ചിത്രമായ ബാഹുബലി ഭാഷ അതിർവരമ്പുകളെല്ലാം മറികടന്ന് വൻവിജയമായി മാറിയിരുന്നു. ബാഹുബലി 2 ആദ്യദിനം റെക്കോർഡ് കളക്ഷനാണ് കേരളത്തിൽനിന്ന് സ്വന്തമാക്കിയത്. ചിത്രത്തിന്റെ വലിയ വിജയം കേരളത്തിലേക്കുള്ള മറ്റു ചലച്ചിത്ര മേഖലയുടെ കടന്നുവരവ് വർധിപ്പിച്ചു. ഇപ്പോഴിതാ രജനികാന്ത് ചിത്രങ്ങളും എത്തുമ്പോൾ ചിത്രത്തിൻറെ വിതരണാവകാശം സംബന്ധിച്ച വാർത്തകളാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്.
ഇന്ത്യൻ സിനിമയിൽ അത്ഭുതമായി മാറിയ യന്തിരന്റെ രണ്ടാം ഭാഗം 2.0 റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് തുകയ്ക്കായി വലിയ മത്സരം തന്നെയാണ് നടന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് മിനി സ്റ്റുഡിയോസാണ്. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസിനോടൊപ്പം സംഭരിച്ച് പ്രവർത്തിക്കുന്ന വിതരണ കമ്പനിയാണ് മിനി സ്റ്റുഡിയോസ്. ചിത്രത്തിന്റെ വിതരണത്തിന് റെക്കോർഡ് തുകയായ 16 കോടിയോളമാണ് ആവശ്യപ്പെട്ടതെന്ന വിവരങ്ങൾ മുൻപ് പുറത്ത് വന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ വിതരണവകാശം എത്ര രൂപയ്ക്കാണ് പോയതെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്കയും വെളിപ്പെടുത്തിയിട്ടില്ല. ബാഹുബലിയാണ് ഇതിനു മുൻപ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ ചിത്രം. പത്ത് കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം അന്ന് വിറ്റു പോയത്. തൊട്ട് പിന്നാലെ വിജയ് ചിത്രം മെർസലും ഒപ്പമുണ്ട്. എന്തായാലും ഈ രണ്ട് ചിത്രങ്ങളെയും 2.0 വിതരണത്തിൽ കടത്തി വെട്ടി എന്ന് തന്നെയാണ് വരുന്ന വാർത്തകൾ. ചിത്രം ഇന്നുവരെ കാണാത്ത വമ്പൻ റിലീസിന് കൂടിയാവും സാക്ഷ്യം വഹിക്കുക.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.