[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘ഇന്ന് വിജയ് സേതുപതി വന്നു, അന്ന് രജനി സാർ വന്നു’; വീണ്ടും ആരാധകരുടെ മനസ് കീഴടക്കി മക്കൾ സെൽവൻ

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് വിജയ് സേതുപതി. അഭിനയവും വ്യക്തിത്വവുമാണ് മറ്റുതാരങ്ങളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സിനിമ ആരുടെയും കുടുംബ സ്വത്തല്ല എന്ന് വിജയ് സേതുപതി പറഞ്ഞിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചെന്നൈ ഫിലിം ഫെസ്റ്റിവെലില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇന്ന് വിജയ് സേതുപതി വന്നു, അതിനു മുന്‍പ് രജനി സാര്‍ വന്നു, അതിനു മുന്‍പ് എംജിആര്‍ വന്നു. ആര്‍ക്കു വേണമെങ്കിലും സിനിമയില്‍വരാം. ഇവിടെ വന്നാല്‍ എല്ലാവരും ഒന്നുപോലെയാണ്. ആരുടെയും സ്വത്തല്ല സിനിമ. സിനിമ സമുദായത്തിന്റെ ഒരു പ്രതിഫലനമാണ്. സിനിമ ഉളളതുകൊണ്ടാണ് ഞങ്ങളുളളത്. അല്ലാതെ ഞങ്ങളുളളതുകൊണ്ടല്ല സിനിമയുളളത്. സിനിമ എല്ലാവരുടെയും പൊതുസ്വത്താണ്” – വിജയ് പറയുന്നു.

13 വര്‍ഷം മുമ്പാണ് വെറുമൊരു സെഡ് റോളിലൂടെ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് വിജയ് സേതുപതി ചുവടുവെച്ചത്. ‘പിസ്സ’ എന്ന ചിത്രം മുതലാണ് ‘മക്കള്‍ സെല്‍വന്‍’ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ‘മക്കൾ സെൽവൻ’ എന്ന പേരിന് താൻ അർഹനാണെന്ന് വിജയ് പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഒരു ആരാധകന്റെ പിറന്നാളിന് വായില്‍ വെച്ചുകൊടുത്ത ചോക്ലേറ്റിന്റെ ബാക്കി കഷ്ണം തിന്നുന്ന വേറെ ഒരു നടനെയും നമുക്ക് കാണാനാകില്ല.

തമിഴില്‍ സൂപ്പര്‍സ്റ്റാറായി വളര്‍ന്നിട്ടും എളിമ മായാത്ത വ്യക്തിത്വം മൂലം വിജയ് സേതുപതി സിനിമാലോകത്തിനും ആരാധകർക്കും എന്നും പ്രിയപ്പെട്ടവനാണ്.

webdesk

Recent Posts

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 month ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

1 month ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

1 month ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

1 month ago

This website uses cookies.