കാർത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ട എന്ന ചിത്രത്തിന്റെ സൂപ്പർ വിജയത്തിന് ശേഷം തലൈവർ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ദർബാർ. എ ആർ മുരുഗദോസ് ഒരുക്കുന്ന ഈ ചിത്രത്തിൽ ഒരു മരണ മാസ്സ് പോലീസ് ഓഫീസർ ആയാണ് രജനികാന്ത് എത്തുന്നത് .മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ ആയാണ് അദ്ദേഹം എത്തുന്നത് എന്നും അതുപോലെ അദ്ദേഹം ഈ ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആവും എത്തുകയെന്നുമൊക്കെ സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. മൂൺട്രു മുഗം, പാണ്ഡിയൻ, കൊടി പറക്കുത് ചിത്രങ്ങൾക്ക് ശേഷം രജനി പോലീസ് വേഷം അണിയുന്നു എന്നത് ആരാധകർ പ്രതീക്ഷ വർധിപ്പിക്കുന്നു.
ചിത്രത്തിൽ രജനിയുടെ നായികയായി എത്തുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് . ചന്ദ്രമുഖി, ശിവാജി ,കുസേലൻ, ചിത്രങ്ങൾക്ക് ശേഷം രജനിയുടെ കൂടെ അഭിനയിക്കുന്ന ചിത്രമാണിത്
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഇന്ന് ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു.. 2020 പൊങ്കൽ ദിനത്തിൽ റിലീസ് പ്രതീക്ഷിക്കുന്നു. സന്തോഷ് ശിവൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദും ആണ്. അടുത്ത വർഷം പൊങ്കൽ റിലീസ് ആയാവും ദർബാർ എത്തുക. വിജയ് ചിത്രമായ സർക്കാർന് ശേഷം എ ആർ മുരുഗദോസ് ഒരുക്കുന്ന ചിത്രമാണ് ഇത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.