തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി ജയ് ഭീം എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് ടി.ജെ. ജ്ഞാനവേല്‍. ലിജോമോൾ ജോസ്, രജിഷ വിജയൻ എന്നിവരും അഭിനയിച്ച ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയാണ് എത്തിയത്. ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയെടുത്ത ഈ ചിത്രം ആഗോള തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി, തമിഴ്‌നാട്ടിലെ താഴ്ന്ന ജാതിക്കാർ നേരിടുന്ന പ്രശ്നങ്ങളും അടിച്ചമർത്തലുകളും പ്രേക്ഷകരുടെ മുന്നിലെത്തിച്ച ഈ ചിത്രം നിർമ്മിച്ചത് സൂര്യയും ഭാര്യ ജ്യോതികയും ചേർന്നാണ്. ഇപ്പോഴിതാ അദ്ദേഹം ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്നു എന്ന വിവരങ്ങളാണ് വരുന്നത്. ഇപ്പോൾ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ എന്ന ചിത്രം ചെയ്യുന്ന രജനികാന്ത്, അതിന് ശേഷം ലാൽ സലാം എന്ന ചിത്രത്തിലെ അതിഥി വേഷമാണ് ചെയ്യുക.
അതിന് ശേഷമാണു ജയ് ഭീം സംവിധായകന്റെ ചിത്രത്തിലേക്ക് അദ്ദേഹം കടക്കുക. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ 171 ആം ചിത്രമായാണ് ഒരുങ്ങുക. ഡോൺ എന്ന സൂപ്പർ ഹിറ്റ് ശിവകാർത്തികേയൻ ചിത്രമൊരുക്കിയ സിബി ചക്രവർത്തി ഒരുക്കാൻ പോകുന്ന ചിത്രവും രജനികാന്ത് കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് സൂചന. അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്ന നെൽസൺ ചിത്രം ജയിലർ ഏപ്രിൽ റിലീസ് ആയാവും എത്തുക. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലും എത്തുന്നുണ്ട്. കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, വിനായകൻ, യോഗി ബാബു എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.