സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ഈ വരുന്ന ഏപ്രിൽ പതിനാലിന് ജയിലർ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, ഷൂട്ടിംഗ് തീരാൻ വൈകുമെന്നതിനാൽ ഇപ്പോഴിതിന്റെ റിലീസ് ഡേറ്റ് മാറ്റിയിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ഓഗസ്റ്റ് പതിനൊന്നിന് ആണ് ജയിലർ റിലീസ് ചെയ്യാൻ പോകുന്നത്. ആ സമയത്ത് മറ്റ് വമ്പൻ തമിഴ് ചിത്രങ്ങൾ റിലീസ് പ്രഖ്യാപിച്ചിട്ടില്ല എന്നതും സ്വാതന്ത്ര്യ ദിനത്തിന്റെ അവധി കൂടി ഉൾപ്പെടുന്ന വീക്കെൻഡ് ആണെന്നതും ജയിലറിന്റെ ഒരു മെഗാ റിലീസിനാണ് കളമൊരുക്കുന്നത്. രജനികാന്ത് കൂടാതെ വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി താരമായി എത്തുന്നുണ്ട് എന്ന വാർത്ത പുറത്ത് വന്നതോടെ ഈ ചിത്രത്തിന്റെ ഹൈപ്പ് വളരെയധികം വർധിച്ചിട്ടുണ്ട്. മോഹൻലാൽ കൂടാതെ, കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ഇതിൽ അതിഥി വേഷം ചെയ്യുന്നുണ്ട്. രമ്യ കൃഷ്ണൻ, യോഗി ബാബു, മലയാള നടൻ വിനായകൻ, വസന്ത് രവി എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ പുഷ്പയിലെ വില്ലൻ വേഷം ചെയ്ത നടൻ സുനിൽ, പ്രശസ്ത തെന്നിന്ത്യൻ നായികയായ തമന്ന എന്നിവരും അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് സൂപ്പർസ്റ്റാർ രജനികാന്ത് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.